x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യി​ൽ കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്കം


Published: June 7, 2026 04:07 AM IST | Updated: June 7, 2026 04:07 AM IST

തി​രു​വ​ല്ല: മ​ൺ​സൂ​ൺ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക്ത​ല ആ​ലോ​ച​നാ​യോ​ഗം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ലൂ​ക്കി​ൽ ഉ​ട​നീ​ളം സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

യോ​ഗ​ത്തി​ൽ തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ സു​മി​ത് കു​മാ​ർ ഠാ​ക്കൂ​ർ, ത​ഹ​സി​ൽ​ദാ​ർ ജോ​ബി​ൻ കെ.​ജോ​ർ​ജ്, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ദു​ര​ന്തസാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ത​ദ്ദേ​ശീ​യ​മാ​യി അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ചെ​യ​ർ​മാ​നാ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ക​ൺ​വീ​ന​ർ​മാ​രാ​യും ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ളും താ​ലൂ​ക്കി​ൽ ആ​രം​ഭി​ച്ചു. ഫോ​ൺ: 0469 2909300, 0469 2601303.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up