മുതിർന്ന പൗരന്മാരുടെ കലാമേള മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഞീഴൂർ: സംസ്ഥാന സർക്കാരിന്റെ വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പംനിന്ന് വാർഡുതലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ രൂപീകരിച്ച ഞീഴൂർ ഗ്രാമപഞ്ചായത്തിനെ മന്ത്രി മോൻസ് ജോസഫ് അഭിനന്ദിച്ചു. ഞീഴൂർ പഞ്ചായത്ത് സീനിയർ സിറ്റിസൺ ക്ലബ്ബിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും മുതിർന്ന പൗരന്മാരുടെ കലാമേളയും മന്ത്രി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ. ജോസ് അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് മെംബർ ആൻമരിയ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ, മിനി ടോമി, ജെയിംസ് തത്തംകുളം, സജിമോൾ ജോസഫ്, ബോബൻ മഞ്ഞളാമലയിൽ, ലൈസാമ്മ തോമസ് , പി. വൈ. ദേവരാജൻ , ജോർജ് നിരപ്പിൽ, മിറേഷ് കുര്യൻ, ജാൻസി ജോമോൻ, എൽസി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.