x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ കടലാഴങ്ങളിൽ മറഞ്ഞത് ഏഴുപേർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 20, 2026 12:17 AM IST | Updated: August 20, 2026 02:52 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം : നാ​ല് മാ​സ​ത്തി​നി​ട​യി​ൽ ക​ട​ലി​ൽ വീ​ണ് കാ​ണാ​യി തി​രി​കെയെ​ത്താ​ത്ത​വ​ർ ഏ​ഴ് പേ​ർ. വി​വി​ധ സേ​ന​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ദി​വ​സ​ങ്ങ​ൾനീ​ണ്ട തെര​ച്ചി​ലി​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത ഇ​വ​ർ എ​വി​ടെ​യെ​ന്ന​ത് ഇ​പ്പോ​ഴും ദു​രൂ​ഹ​മാ​യി തു​ട​രു​ന്നു.

മേയ് ഏ​ഴി​ന് ഒ​മാ​നി​ൽനി​ന്ന് കൊ​ളം​ബോ​യിലേക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദേ​ശ ച​ര​ക്കുക​പ്പ​ലാ​യ സോ​ളി​സ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ശ്ചിമ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ല​ക്ക​നെ​യും മ​ക​ൻ​ബാ​ദ​ലി​നെ​യും കാ​ണാ​താ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ച്ഛ​നും മ​ക​നും ക​ട​ലാ​ഴ​ങ്ങ​ളി​ലേ​ക്ക് മറഞ്ഞു. തീ​ര​ത്തുനി​ന്ന് 150 കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ 180-ൽ​പ്പ​രം മീ​റ്റ​ർ​ആ​ഴ​മു​ള്ള ഉ​ൾ​ക്ക​ട​ലി​ൽവീ​ണ ഇ​വ​ർ തി​രി​കെ എ​ത്തി​യി​ല്ല. കോ​സ്റ്റ് ഗാ​ർ​ഡും നേ​വി​യും മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളും ദി​വ​സ​ങ്ങ​ളോ​ളം തെര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മേ​യ് 14 നു ല​ക്ഷ​ദ്വീ​പി​നു സ​മീ​പം മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ബോ​ട്ടി​ൽനി​ന്ന് ക​ട​ലി​ൽവീ​ണു കാ​ണാ​താ​യ പൂ​വാ​ർ എ​രി​ക്ക​ലുവി​ള സ്വ​ദേ​ശി സി​ൽ​വ​യ്യ​നും (27) തി​രി​ച്ചെ​ത്തി​യി​ല്ല . 350 കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ വീ​ണ സി​ൽ​വ​യ്യനാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സേ​നാവി​ഭാ​ഗ​ങ്ങ​ളും ന​ട​ത്തി​യ​ അ​ന്വേ​ഷ​ണ​വും വി​ഫ​ല​മാ​യി​രു​ന്നു. ഒ​ടു​വി​ൽ സി​ൽ​വ​യ്യനാ​യി വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി പ്രാ​ർ​ഥിച്ചു മ​ട​ങ്ങുകയായി രുന്നു. ജൂ​ലൈ 22നു ​വി​ഴി​ഞ്ഞം ബൊ​ള്ളാ​ർ​ഡ് പു​ൾ ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ത്തി​നു സ​മീ​പം പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽനി​ന്നു ചിത്രങ്ങളെടു ത്ത വ​യ​നാ​ട് പ​യ്യം​പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ ഡോ​ക്ട​ർ ശ്രീ​ജി​ത്തും കാ​ണാ​മ​റ​യ​ത്തു ത​ന്നെ. ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സാ​ക്ഷി​യാ​ക്കി അ​ധി​കൃ​ത​ർ ദി​വ​സ​ങ്ങ​ൾനീ​ണ്ട തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തീ​ര​ത്തോ​ടു ചേ​ർ​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ധി​കൃ​ത​ർ എ​ത്തി​യെ​ങ്കി​ലും ഉ​റ​പ്പി​ക്കാ​നാ​യി​ല്ല .

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31 നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സ്, അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ഷി​ജി​ൻ, കൊ​ല്ലം നീ​ണ്ട​ക​ര സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ എ​ന്നി​വ​ർ​ക്കാ​യു​ള്ള അ​ധി​കൃ​ത​രു​ടെ തെ​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. നേ​വി, തീ​ര​സം​ര​ക്ഷ​ണ സേ​ന, മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ്, തീ​ര​ദേ​ശ പോ​ലീ​സ് എ​ന്നി​വ​ർ ക​ഴി​യു​ന്ന​ത്ര സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു തെരച്ചിൽ നടത്തിയെങ്കി ലും ഫലമുണ്ടായില്ല. ഇ​വ​ർ​ക്കു​പ​രി മു​ങ്ങ​ൽ വി​ദ​ഗ്ദ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തെ​ര​ച്ചി​ലി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.

കാ​ണാ​താ​യി മൂന്നാഴ്ച തി​ക​യു​മ്പോ​ഴും ആ​ഴ​ങ്ങ​ളി​ൽ താ​ഴ് ന്നവ​ർ തി​രി​കെ​യെ​ത്തി​യി​ല്ല . ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ തെ​ര​ച്ചി​ലി​ന്‍റെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും പ്ര​തീ​ക്ഷ കൈവിടാതെയി രിക്കുകയാണ് കുടുംബങ്ങൾ.

Tags : ocean depths NattuVishasham DistrictNews

Recent News

Corehub Up