x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ക്കൂ​സ് മാ​ലി​ന്യം ജ​ല​സ്രോ​ത​സി​ലേ​ക്ക് ഒ​ഴു​ക്കി; 50,000 രൂ​പ പി​ഴ

വെബ് ഡെസ്ക്
Published: November 5, 2026 11:09 PM IST | Updated: November 5, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

നെ​ടു​ങ്ക​ണ്ടം: ക​ക്കൂ​സ് മാ​ലി​ന്യം ക​ല​ർ​ന്ന മ​ലി​ന​ജ​ലം സ​മീ​പ​ത്തെ ജ​ല​സ്രോ​ത​സി​ലേ​ക്ക് ഒ​ഴു​ക്കി​യ സം​ഭ​വ​ത്തി​ൽ കെ​ട്ടി​ട ഉ​ട​മ​യ്‌​ക്കെ​തി​രേ 50,000 രൂ​പ പി​ഴ ചു​മ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കി. ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്ക്വാ​ഡും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.

നെ​ടു​ങ്ക​ണ്ടം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ചൈ​ത​ന്യ റോ​ഡി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക​ക്കൂ​സ് മാ​ലി​ന്യം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് സ്ക്വാ​ഡും പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ജ​യ​ൻ മേ​പ്പു​റ​ത്ത് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നു​ള്ള വ​ലി​യ കു​ഴി​യി​ൽ​നി​ന്ന് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ക​റു​ത്ത നി​റ​ത്തി​ലു​ള്ള​തും അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മു​ള്ള​തു​മാ​യ മ​ലി​ന​ജ​ലം സ​മീ​പ​ത്തെ തു​റ​ന്ന ഓ​ട​യി​ലേ​ക്ക് പ​മ്പു​ചെ​യ്ത് ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് ക​ക്കൂ​സ് മാ​ലി​ന്യം ക​ല​ർ​ന്ന മ​ലി​ന​ജ​ല​മാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ വ്യ​ക്ത​മാ​യി.

കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​ക​ളി​ൽ​നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യം ക​ല​ർ​ന്ന മ​ലി​ന​ജ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്ന​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ക്കൂ​സ് മാ​ലി​ന്യം​ക​ല​ർ​ന്ന മ​ലി​ന​ജ​ലം യാ​തൊ​രു ശാ​സ്ത്രീ​യ സം​സ്ക​ര​ണ​വും കൂ​ടാ​തെ പൊ​തു​ജ​ല​സ്രോ​ത​സി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തു ഗു​രു​ത​ര പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
മ​ലി​ന​ജ​ലം അം​ഗീ​കൃ​ത സെ​പ്റ്റേ​ജ് ടാ​ങ്ക​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത് നി​യ​മാ​നു​സൃ​ത​മാ​യ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ക്കേ​ണ്ട​തി​നു പ​ക​രം തു​റ​സാ​യ ഓ​ട​യി​ലൂ​ടെ ഒ​ഴു​ക്കി​യ ന​ട​പ​ടി ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്ക്വാ​ഡ് വി​ല​യി​രു​ത്തി.
തു​ട​ർ​ന്ന് കെ​ട്ടി​ട ഉ​ട​മ​യ്‌​ക്കെ​തി​രേ 50,000 രൂ​പ പി​ഴ ചു​മ​ത്തു​ന്ന​തി​നും തു​ട​ർ​നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ശി​പാ​ർ​ശ ന​ൽ​കി.
പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up