x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലേ​ക്ക് മ​ലി​ന​ജ​ലം :  സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ജ​പ്തി ചെ​യ്യാ​ന്‍ ഉ​ത്ത​ര​വ്


Published: May 12, 2026 06:54 AM IST | Updated: May 12, 2026 06:54 AM IST

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍- മൂ​വാ​റ്റു​പു​ഴ റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള ഓ​ട​യി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ല​വും പാ​ഴ്വ​സ്തു​ക്ക​ളും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ജ​പ്തി ചെ​യ്യാ​ന്‍ പെ​രു​മ്പാ​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ലം​ഘി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള കോ​ട​തി​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ധി. 2010 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പെ​രു​മ്പാ​വൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വു​മു​ള്ള ഓ​ട​യി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം പു​ല്ലു​വ​ഴി പി​കെ​വി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ​യും ഇ​ട​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ത്തു​കൂ​ടി ഓ​ട നി​ര്‍​മി​ച്ച് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​തി​നെ​തി​രെ ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍, മൂ​വാ​റ്റു​പു​ഴ കെ​എ​സ്ടി​പി, പി​ഡ​ബ്യു​ഡി റോ​ഡ് സ​ബ് ഡി​വി​ഷ​നു​ക​ള്‍ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഇ​തേ​തു​ട​ര്‍​ന്ന് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട് കോ​ട​തി​വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സ​ബ്‌​കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും വി​ധി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു. കോ​ട​തി​വി​ധി ലം​ഘി​ച്ച് വീ​ണ്ടും മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ട​തോ​ടെ​യാ​ണ് 2025ല്‍ ​ഹ​ര്‍​ജി​ക്കാ​രി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യും സ​ര്‍​ക്കാ​ര്‍ വ​ക വ​സ്തു​ക്ക​ള്‍ ജ​പ്തി ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

ഹ​ര്‍​ജി​ക്കാ​രി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് പെ​രു​മ്പാ​വൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ള്‍ ജ​പ്തി ചെ​യ്യാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. വാ​ഹ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ആ​വ​ശ്യ​മാ​ണെ​ന്ന സ​ര്‍​ക്കാ​ർ വാ​ദം ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ന​ട​പ​ടി. വാ​ദി ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ടി.​വി. എ​ല്‍​ദോ ഹാ​ജ​രാ​യി.

Tags : nattu vishesham Sewage entering private land

Recent News

Corehub Up