x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം മെ​മു ഷെ​ഡി​ന​രി​കി​ൽ മാ​ലി​ന്യക്കൂന്പാ​രം


Published: June 12, 2026 06:51 AM IST | Updated: June 12, 2026 06:51 AM IST

കൊ​ല്ലം :മെ​മു ഷെ​ഡി​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്നും ത​ള്ളു​ന്ന മാ​ലി​ന്യം കൂ​ടാ​തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ത​ള്ളു​ന്ന മാ​ലി​ന്യ​വും ചേ​രു​ന്പോ​ൾ മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാ​ൻ പറ്റാത്ത അവസ്ഥയാണ്.

റെ​യി​ൽ​വേ ട്രാ​ക്കി​നും മെ​മു ഷെ​ഡി​നും സ​മീ​പ​ത്താ​യാ​ണ് തീ​വ​ണ്ടി​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം വ​ലി​യ ക​വ​റു​ക​ളി​ലാ​ക്കി കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റെ​യി​ൽ​വേ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും മാ​ലി​ന്യം ത​ള്ളു​ന്ന​ത്. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ശേ​ഖ​രി​ക്കു​ന്ന ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ക​വ​റു​ക​ളി​ൽ​നി​ന്നു പു​റ​ത്ത് നി​ര​ത്തി​യി​ട്ട നി​ല​യി​ലാ​ണ്.

തീ​വ​ണ്ടി​യി​ൽ യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ, തു​ണി​ക​ൾ തു​ട​ങ്ങി എ​ല്ലാ​വി​ധ പാ​ഴ്‌​വ​സ്തു​ക്ക​ളും ഇ​തി​ലു​ണ്ട്. വ​ലി​യ ക​വ​റു​ക​ളി​ലാ​ക്കി കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യം വേ​റെ​യും.മ​ഴ​പെ​യ്ത​തോ​ടെ ഇ​തു കൂ​ടി​ക്കി​ട​ക്കു​ന്നി​ട​ത്തു രൂ​ക്ഷ​മാ​യ ഗ​ന്ധ​വു​മു​ണ്ട്. കൊ​തു​കും ഈ​ച്ച​യും പെ​രു​കി പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി വേ​റെ.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ എ​ളു​പ്പം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഈ വ​ഴി​യാ​ണ്.തീ​വ​ണ്ടി​ക​ളി​ൽ​ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ൻ സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​ണ് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് ചെ​യ്യാ​തെ കൂ​ട്ടി​യി​ടു​ന്ന​താ​ണ് പ​തി​വ്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ളും പ​ക്ഷി​ക​ളും ക​വ​ർ വ​ലി​ച്ചു മാ​ലി​ന്യം പു​റ​ത്തേ​ക്കി​ടും. ചി​ന്ന​ക്ക​ട റൗ​ണ്ടി​നു സ​മീ​പം റെ​യി​ൽ​വേ ഭൂ​മി​യി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പു​റ​ത്തു​നി​ന്നു​ള്ള എ​ല്ലാ മാ​ലി​ന്യ​വും ത​ള്ളാ​നൊ​രി​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടം. മു​ൻ​പ് പാ​ഴ്‌​ച്ചെ​ടി​ക​ൾ നി​റ​ഞ്ഞി​രു​ന്ന​ത് മ​റ​യാ​ക്കി​യാ​ണ് സ​മൂ​ഹ​വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളി​യ​ത്.

കോ​ർ​പറേ​ഷ​ൻ ഇ​ട​പെ​ട്ട് പ്ര​ദേ​ശം വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​ തു​ട​ങ്ങി.വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ത​ള്ളു​ന്ന എ​ല്ലാ മാ​ലി​ന്യ​വും ഇ​വി​ടെ കൊ​ണ്ടി​ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ​ത്ത​ന്നെ എ​പ്പോ​ഴും ആ​ൾ​ത്തി​ര​ക്കു​ള്ള പ്ര​ദേ​ശ​മാ​യി​ട്ടും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
രാ​ത്രി ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​വ​രെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് സ​മീ​പ​ത്തെ ന​ട​പ്പാ​ത​യി​ലൂ​ടെ പോ​കു​ന്ന​വ​ർ​ക്ക് മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​കി​ല്ല.
കാ​മ​റ സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : nattu vishesham Sewage pile Kollam MEMU

Recent News

Corehub Up