മാനന്തവാടി: കൊട്ടിയൂർ അന്പായത്തോട് ട്രാവലർ മറിഞ്ഞ് 13 പേർക്ക് പരിക്ക്. 10 പേരെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ കർണാടക സ്വദേശികൾക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10ഓടെ അന്പായത്തോട് ട്രാവലർ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.ചാമരാജ് നഗർ താലൂക്ക് ഒല്ലഗൽ സ്വദേശികളായ പല്ലവി (38), ധനലക്ഷ്മി (44), ശ്വേത (32), സ്മിത (40), മമിത (43), ശ്വേത (46), സവിത (43), സ്വോർഹലതു (56), സുംവൃത് (12), സച്ചിൻ (48) എന്നിവരാണ് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.