x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ കു​റ​വ്


Published: June 6, 2026 11:19 PM IST | Updated: June 6, 2026 11:19 PM IST

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ കു​റ​വ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള മെ​ഡി​ക്കോ ലീ​ഗ​ല്‍ സേ​വ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ല്‍​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ കു​റ​വു മൂ​ലം മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ദു​രി​ത യാ​ത്ര ചെ​യ്ത് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല മേ​ഖ​ല​ക​ളി​ലും നി​ല നി​ല്‍​ക്കു​ന്ന​ത്.

ഇ​ത്ത​രം സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​സൗ​ഹാ​ര്‍​ദ്ദ​പ​ര​വും നീ​തി​യു​ക്ത​വു​മാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും നി​വേ​ദ​നം ന​ല്‍​കി.

ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍​മാ​രി​ല്ലാ​ത്ത​തി​നാ​ല്‍ മ​ര​ണ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം മോ​ര്‍​ച്ച​റി​ക​ള്‍​ക്കും ആ​ശു​പ​ത്രി​ക​ള്‍​ക്കും മു​ന്നി​ല്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ദൂ​രെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റേ​ണ്ടി​വ​രു​മ്പോ​ള്‍ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണു​ണ്ടാ​കു​ന്ന​ത്.

ആം​ബു​ല​ന്‍​സ്, യാ​ത്രാ​ചെ​ല​വു​ക​ള്‍, മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന കാ​ത്തി​രി​പ്പ്, മൃ​ത​ദേ​ഹം വി​ട്ടു കി​ട്ടു​ന്ന​തി​ലെ താ​മ​സം എ​ന്നി​വ പ​ല കു​ടും​ബ​ങ്ങ​ളെ​യും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കു​ന്നു. ചി​ല​പ്പോ​ള്‍ ഒ​രു പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക്കാ​യി മു​ഴു​വ​ന്‍ ദി​വ​സം​ത​ന്നെ ചെ​ല​വ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​കു​ന്നു.​

ഈ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ല്‍ സ്ഥി​രം ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​ണ​മെ​ന്നും മെ​ഡി​ക്കോ ലീ​ഗ​ല്‍ സേ​വ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.

മ​ര​ണ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും നീ​തി ഉ​റ​പ്പാ​ക്കാ​നു​മു​ള്ള നി​ര്‍​ണാ​യ​ക​മാ​യ ശാ​സ്ത്രീ​യ ന​ട​പ​ടി​യാ​യ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണം.

വി​ഷ​പ്ര​യോ​ഗം, മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗം, ശ്വാ​സം​മു​ട്ടി​ക്ക​ല്‍, അ​പ​ക​ട​മ​ര​ണ​മാ​യി തോ​ന്നി​ക്കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ള്‍ തു​ട​ങ്ങി സ​ങ്കീ​ര്‍​ണ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണ്.

കേ​ര​ള​ത്തി​ല്‍ ഏ​റെ ച​ര്‍​ച്ച​യാ​യ കൂ​ട​ത്താ​യി കേ​സ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക​ളാ​ണ് മ​ര​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു കൊ​ണ്ടു​വ​ന്ന​ത്.
മെ​ഡി​ക്കോ ലീ​ഗ​ല്‍ കോ​ഡ് എ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് കൃ​ത്യ​മാ​യി പാ​ലി​ച്ച് മാ​ത്ര​മേ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ന​ട​ത്താ​നാ​കൂ​വെ​ന്ന് കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​കം, ദു​രൂ​ഹ​മ​ര​ണം, മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലാ​ത്ത കേ​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കേ​സ് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍​മാ​ര്‍​ക്ക് റ​ഫ​ര്‍ ചെ​യ്യാ​നു​ള്ള നി​യ​മ​പ​ര​വും പ്ര​ഫ​ഷ​ണ​ലു​മാ​യ ഉ​ത്ത​ര​വാ​ദിത്വം ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ണ്ടെ​ന്നും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ണ്‍​സൈ​റ്റ് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ങ്ങ​ള്‍ അ​ത്യ​പൂ​ര്‍​വ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്രം ന​ട​ത്തേ​ണ്ട ന​ട​പ​ടി​യാ​ണെ​ന്നും മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ ആ​ണെ​ന്ന​ത് മാ​ത്രം അ​തി​ന് കാ​ര​ണ​മാ​കി​ല്ലെ​ന്നും മെ​ഡി​ക്കോ ലീ​ഗ​ല്‍ ച​ട്ട​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ത​സ്തി​ക​ക​ളു​ടെ കു​റ​വും കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ അ​പ​ര്യാ​പ്ത​ത​യും ജി​ല്ല​യി​ല്‍ മെ​ഡി​ക്കോ ലീ​ഗ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ സ​മ്മ​ര്‍​ദ്ദം സൃ​ഷ്ടി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഒ​ഴി​കെ​യു​ള്ള മ​റ്റ് മെ​ഡി​ക്കോ ലീ​ഗ​ല്‍ സേ​വ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും ന​ല്കു​ന്ന​ത് കാ​ഷ്വാ​ലി​റ്റി ഡോ​ക്ട​ര്‍​മാ​രാ​ണ്. നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​‌ത്വ ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സം​ര​ക്ഷ​ണ​വും ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local News Shortage of forensic experts

Recent News

Corehub Up