x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി


Published: June 23, 2026 12:51 AM IST | Updated: June 23, 2026 12:51 AM IST

കൊ​ടു​ങ്ങ​ല്ലൂ​ർ: വൈ​ദ്യു​തി മ​ണി​ക്കു​റു​ക​ളോ​ളം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഓ​ക്സി​ജ​ൻ​കി​ട്ടാ​തെ പു​ല്ലൂ​റ്റ് നാ​രാ​യ​ണ​മം​ഗ​ലം തെ​ക്കേ​ക്കു​ന്ന് ചെ​മ്മീ​ൻ ഫാ​മി​ലെ ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ൾ ച​ത്തൊ​ ടു​ങ്ങി. ക​ർ​ഷ​ക​നാ​യ പു​ല്ലൂ​റ്റ് വ​ലി​യ​വീ​ട്ടി​ൽ പ​റ​മ്പി​ൽ ഹു​സൈ​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ലൈ​ൻ ത​ക​രാ​റി​ലാ​യി​രു​ന്നു.വൈ​കീ​ട്ട് ഏ​ഴു​മ​ണി​യോ​ടെ നി​ല​ച്ച വൈ​ദ്യു​തി പു​ല​രും​വ​രെ പു​നഃ​സ്ഥാ​പി​ച്ചി​ല്ല. രാ​ത്രി നി​ര​വ​ധി​പ്രാ​വ​ശ്യം കെ​എ​സ്ഇ​ബി പു​ത്ത​ൻ​ചി​റ സെ​ക്‌ഷൻ ഓ​ഫീ​സി​ൽ വി​ളി​ച്ചെ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ എ​ത്തി​യി​ല്ല. ജ​ന​റേ​റ്റ​ർ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ച​തോ​ടെ അ​തും ത​ക​രാ​റി​ലാ​യി.

ഇ​തോ​ടെ ഫാ​മി​ലെ എ​യ​റേ​റ്റ​റു​ക​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചു. കു​ള​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ നാ​ലു​ല​ക്ഷം വ​രു​ന്ന ചെ​മ്മീ​ൻ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ക​യാ​യി​രു​ന്നു. വ​നാ​മി ഇ​ന​ത്തി​ൽ​പ്പെ​ട്ട ചെ​മ്മീ​ൻ കൃ​ഷി​യാ​ണ് ഹു​സൈ​ൻ ചെ​യ്തി​രു​ന്ന​ത്. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി ഇ​റ​ക്കി​യ​തെ​ന്നും എ​ല്ലാം ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഹു​സൈ​ൻ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ മ​റ്റു ര​ണ്ട് ക​ർ​ഷ​ക​രു​ടെ​യും ചെ​മ്മീ​നു​ക​ൾ ച​ത്തു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി​മു​ട​ക്കം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ചെ​മ്മീ​ൻ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

അ​ഴീ​ക്കോ​ട്‌ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​ബി. സു​മി​ത, അ​ക്വാ​ക​ൾ​ച്ച​ർ പ്രൊ​മോ​ട്ട​ർ കെ.​യു. ശ്രു​തി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ത്സ്യ- ചെ​മ്മീ​ൻ കൃ​ഷി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഈ ​മേ​ഖ​ല​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ത്സ്യ​കൃ​ഷി മേ​ഖ​ല​യെ വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ക്വാ​ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ(​കാ​ഫ്) തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. സാ​നു ബാ​ബു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ. നൗ​ഷാ​ദ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : masse Nattuvishesham district news

Recent News

Corehub Up