x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ സിനാജ് പുതുജീവിതത്തിലേക്ക്


Published: July 5, 2026 05:03 AM IST | Updated: July 5, 2026 05:03 AM IST

കാ​ർ യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ സി​നാ​ജി​നെ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജെ. ​പാ​ല

അ​ങ്ക​മാ​ലി: എം​സി റോ​ഡി​ലെ കാ​ല​ടി പാ​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ത്യാ​സ​ന്ന നി​ല​യി​ലാ​കു​ക​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ന​ഴ്സു​മാ​ർ ഓ​ടി​യെ​ത്തി സി​പി​ആ​ർ ന​ൽ​കു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആം​ബു​ല​ൻ​സി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്ത കാ​ർ യാ​ത്രി​ക​ൻ പെ​രു​മ്പാ​വൂ​ർ പ​ള്ളി​ക​വ​ല ഹൈ​ദ​ര​ലി ജം​ഗ്ഷ​നി​ൽ ചീ​ര​ക്ക​കു​ടി സി.​ഇ. സി​നാ​ജ് (43) പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്.

കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സാ​ജ​ൻ നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് അ​ടി​യ​ന്ത​ര​മാ​യി വി​ധേ​യ​മാ​ക്കി ര​ക്ത​ക്കു​ഴ​ലി​ലെ ബ്ലോ​ക്ക് നീ​ക്കം ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സി​നാ​ജി​നെ എ​ൽ​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്ക​പ്പി​ള്ളി​യു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. ത​ന്നെ പ​രി​ച​രി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up