x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ണ്ടാ​നം​വ​യ​ലി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് ആ​റു പേ​ര്‍​ക്ക് പ​രി​ക്ക്


Published: March 3, 2026 12:44 AM IST | Updated: March 3, 2026 12:44 AM IST

പാ​ലാ: പാ​ലാ-​വ​ല​വൂ​ര്‍ റോ​ഡി​ല്‍ പേ​ണ്ടാ​നം​വ​യ​ലി​ല്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ നി​സാ​ര പ​രി​ക്കേ​റ്റ ആ​റു പേ​രെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ലാ​യി​ല്‍​നി​ന്നു കൂ​ത്താ​ട്ടു​കു​ള​ത്തി​നു പോ​യ ‘ക്രി​സ്തു​രാജ്’ ബ​സാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45ന് ​അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നെ​ല്ലി​യാ​നി ബൈ​പാ​സി​ൽ​നി​ന്നു റോ​ഡി​ലേ​ക്കി​റ​ങ്ങി​യ പി ക്ക​പ്പി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് ബ​സ് മ​റി​ഞ്ഞ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, വാ​ർ​ഡ് മെം​ബ​ർ സ​ന്തോ​ഷ് ജെ. ​കു​ര്യ​ത്ത് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട മേ​ഖ​ല​യാ​യ ഇ​വി​ടെ ഹ​ന്പും മി​റ​റും സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Six injured private bus

Recent News

Corehub Up