x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ര​ക്കി​ൽ ആ​റു​വ​യ​സു​കാ​രി​യെ കൈ​വി​ട്ടു; അ​ങ്ക​ലാ​പ്പി​നൊ​ടു​വി​ൽ ആ​ശ്വാ​സം

വെബ് ഡെസ്ക്
Published: August 26, 2026 02:46 AM IST | Updated: August 26, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: അ​മ്മ​മ്മ​യ്ക്കൊ​പ്പം ന​ഗ​ര​ത്തി​ലെ​ത്തി​യ ആ​റു​വ​യ​സു​കാ​രി​യെ ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ൽ കൈ​വി​ട്ടു​പോ​യ​ത് ഏ​റെ​നേ​ര​ത്തെ അ​ങ്ക​ലാ​പ്പി​നും ആ​ശ​ങ്ക​യ്ക്കും വ​ഴി​വ​ച്ചു. പ​ള്ളി​ക്ക​ര കൂ​ട്ട​ക്ക​നി​യി​ൽ നി​ന്നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് കൈ​വി​ട്ടു​പോ​യ​ത്.

പൊ​ലി​സും നാ​ട്ടു​കാ​രും ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ഴേ​ക്കും അ​മ്മ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് കു​ട്ടി ഒ​റ്റ​യ്ക്ക് ന​ട​ന്നെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​മ്മ​യും അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും അ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് കു​ട്ടി​ക്കൊ​പ്പം ന​ഗ​ര​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. അ​മ്മ​മ്മ​യു​ടെ കൈ​പി​ടി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പെ​ട്ടെ​ന്ന് കൈ​വി​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തെ ധ​ന​ല​ക്ഷ്മി സി​ൽ​ക്സി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

കൂ​ടെ​യു​ള്ള​വ​ർ പ​രി​ഭ്ര​മ​ത്തി​നൊ​ടു​വി​ൽ ക​ര​ച്ചി​ലി​ലേ​ക്കു വ​ഴി​മാ​റി​യ​തോ​ടെ നാ​ട്ടു​കാ​രും പൊ​ലി​സു​മെ​ല്ലാം ഓ​ടി​ക്കൂ​ടി. നാ​ട്ടു​കാ​രും പൊ​ലി​സും കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ കൈ​മാ​റി ചു​റ്റു​പാ​ടു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ട്ടി എ​വി​ടെ​യാ​യാ​ലും ക​ര​യാ​തി​രി​ക്കി​ല്ലെ​ന്ന അ​നു​മാ​ന​ത്തി​ൽ കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി​രി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും പ​ര​ന്നു. അ​ര​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ആ​ശ​ങ്ക​യ്ക്കൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ അ​മ്മ ജോ​ലി​ചെ​യ്യു​ന്ന സെ​ഞ്ച്വ​റി സി​ൽ​ക്സി​ലേ​ക്ക് കു​ട്ടി ന​ട​ന്നെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

അ​മ്മ ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത് നേ​ര​ത്തേ​യും കു​ട്ടി പോ​യി​ട്ടു​ള്ള​തി​നാ​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​പ്പോ​ൾ പ​രി​ഭ്രാ​ന്ത​യാ​കാ​തെ അ​വി​ടേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് ന​ഗ​ര​ത്തി​ലെ ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ലൂ​ടെ കു​ട്ടി ഒ​റ്റ​യ്ക്കു ന​ട​ന്നു​പോ​യ​ത്. ഒ​രു​പ​ക്ഷേ മു​തി​ർ​ന്ന​വ​ർ കാ​ണി​ക്കാ​ത്ത മ​ന​സാ​ന്നി​ധ്യ​മാ​ണ് ഈ ​ആ​റു​വ​യ​സു​കാ​രി പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up