ജോസഫ്
ഇടുക്കി: ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ. മണിയാറന്‍കുടി പള്ളി സിറ്റി വടക്കേടത്ത് ജോസഫിനെ (56) ആണ് കുറ്റക്കാരനെന്ന് കണ്ടെത്തി ജില്ലാ സെഷന്‍സ് കോടതി ആറു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. 2014 നവംബര്‍ 26ന് ഉടുമ്പന്നൂര്‍ ഐശ്വര്യ ഹോട്ടലില്‍ എത്തിയ ജോസഫ് ഹോട്ടലിലെ ജോലിക്കാരനായ രാജപ്പനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയുമായിരുന്നു.
തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന എന്‍.എന്‍. പ്രസാദാണ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്. സനീഷ് ഹാജരായി.
Tags : NattuVishasham DistrictNews