പത്തനംതിട്ട: പാമ്പുകളെ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ പിടികൂടുകയും ജില്ലയിൽ പാമ്പ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന സർപ്പ വോളണ്ടിയർമാർക്ക് സ്നേക് റസ്ക്യൂ കിറ്റുകൾ വിതരണം ചെയ്തു.
ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി.രാഹുൽ കിറ്റ് വിതരണം നിർവഹിച്ചു.
സർപ്പ ജില്ലാ നോഡൽ ഓഫീസറും പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറുമായ മുഹമ്മദ് സാബിർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ്, എസ്എഫ്ഒമാരായ സനോജ്, എസ്.സി. പ്രമോദ് എന്നിവർ പങ്കെടുത്തു. പാമ്പുകളുടെ സാന്നിധ്യം കൂടുതലുള്ള നിലവിലെ സാഹചര്യത്തിൽ പരിശീലനം നേടിയ സർപ്പ വോളണ്ടിയർമാരുടെ സേവനം അത്യന്തം നിർണായകമാണെന്നും ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : nattu vishesham Snake rescue kits distributed