x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ല്‍ ക​ര്‍​ണാ​ട​ക​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ല്‍ ജൈ​വാം​ശം കു​റ​യു​ന്നു

ടി.​എം. ജ​യിം​സ്
Published: September 6, 2026 01:34 AM IST | Updated: September 6, 2026 01:34 AM IST

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ര്‍​ണാ​ട​ക​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ല്‍ ജൈ​വാം​ശം (ഓ​ര്‍​ഗാ​നി​ക് കാ​ര്‍​ബ​ണ്‍) കു​റ​യു​ന്നു. പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി, നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ള്‍, പൂ​താ​ടി, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും കി​ഴ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ള്‍, നെ​ന്‍​മേ​നി, അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും മ​ണ്ണി​ല്‍ ജൈ​വാം​ശ​ന​ഷ്ടം. ഇ​തി​നു മു​ഖ്യ​കാ​ര​ണം മ​ണ്ണി​ലെ സു​ഷി​ര​ങ്ങ​ള്‍ തു​റ​ന്നി​രി​ക്കു​ന്ന​തും ജൈ​വാം​ശം കു​ത്തൊ​ഴു​ക്കി​ല്‍ ന​ഷ്ട​മാ​യ​തു​മാ​ണെ​ന്ന് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​റാ​യി​രു​ന്ന പി.​യു. ദാ​സ് പ​റ​ഞ്ഞു.

ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഒ​രു മീ​റ്റ​ര്‍ നീ​ള​വും അ​ത്ര​ത​ന്നെ വീ​തി​യും അ​ര​മീ​റ്റ​ര്‍ ആ​ഴ​വു​മു​ള്ള ന​ല്ല മ​ണ്ണി​ല്‍ അ​ഞ്ച് കി​ലോ​ഗ്രാം​വ​രെ​യാ​യി​രു​ന്നു ജൈ​വാം​ശ സാ​ന്നി​ധ്യം. ഇ​ത്ര​യും മ​ണ്ണി​ന് 50 ലി​റ്റ​ര്‍ വ​രെ വെ​ള്ളം പി​ടി​ച്ചു​വ​യ്ക്കാ​നു​ള്ള ശേ​ഷി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​ടു​ത്ത​കാ​ല​ത്ത് പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ന​ട​ന്ന പ​ഠ​ന​ത്തി​ല്‍ മ​ണ്ണി​ലെ ജൈ​വാം​ശം 800 ഗ്രാം ​വ​രെ​യാ​യി കു​റ​ഞ്ഞ​താ​യാ​ണ് ക​ണ്ട​ത്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ പെ​യ്യു​ന്ന മ​ഴ​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ വ​ലി​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​ത്. കു​റ​ഞ്ഞ സ​മ​യം അ​തി​തീ​വ്ര മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. അ​തി​ശ​ക്തി​യി​ല്‍ മ​ഴ ആ​വ​ര്‍​ത്തി​ച്ചു​പെ​യ്യു​ന്ന​ത് മ​ണ്ണി​ന് വെ​ള്ളം പി​ടി​ച്ചു​വ​യ്ക്കാ​നു​ള്ള ശേ​ഷി ന​ഷ്‌​ട​മാ​ക്കും. ജൈ​വാം​ശ​മു​ള്ള സു​ഷി​ര​ങ്ങ​ള്‍ തു​റ​ന്നു​പോ​കു​ന്ന​ത് മ​ണ്ണി​ലെ ഉ​ഷ്മാ​വ് കൂ​ടു​ന്ന​തി​ന് ഇ​ട​യാ​ക്കും.
സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ വേ​ന​മ​ഴ സ​മൃ​ദ്ധ​മാ​യി പെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ ജി​ല്ല​യി​ല്‍ മ​ണ്ണി​ല്‍ ജൈ​വാം​ശ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​നു​വ​രി മു​ത​ല്‍ മെ​യ് ആ​ദ്യം​വ​രെ വ​ര​ള്‍​ച്ച​യ്ക്കും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് പി.​യു. ദാ​സ് പ​റ​ഞ്ഞു. ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ഴേ തു​ട​ക്ക​മി​ടേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല​യി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യി​രു​ന്നു. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഓ​ഗ​സ്റ്റ് 31 വ​രെ ജി​ല്ല​യി​ല്‍ ശ​രാ​ശ​രി 1,391 മി​ല്ലി മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് പു​ളി​യാ​ര്‍​മ​ല ഹ്യും ​സെ​ന്റ​റി​ലെ കാ​ലാ​വ​സ്ഥാ ലാ​ബി​ന്റെ ക​ണ​ക്കു​ക​ളി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത് മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 37 ശ​ത​മാ​നം കു​റ​വാ​ണ്.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും എ​ല്‍ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്റെ സ്വാ​ധീ​ന​വു​മാ​ണ് മ​ഴ​ക്കു​റ​വി​ന് കാ​ര​ണ​മെ​ന്ന് ഹ്യൂം ​സെ​ന്റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​വ് ശ​രാ​ശ​രി മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​ങ്ങ​യി​ലാ​ണ്-316 എം​എം. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്ക​ട​വി​ല്‍ ശ​രാ​ശ​രി 383 എം​എം മ​ഴ​യാ​ണ് പെ​യ്ത​ത്.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up