x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്-​എ​സ്


Published: June 11, 2026 03:47 AM IST | Updated: June 11, 2026 03:47 AM IST

ച​പ്പാ​ര​പ്പ​ട​വ്: മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്- എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ഞ്ച് പേ​രാ​ണ് മ​രി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ​ല വാ​ഗ്ദാ​ന​ങ്ങ​ളും അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ മ​റ​ന്നു പോ​കു​ന്ന സ്ഥി​തി​യാ​ണ് ഉ​ള്ള​ത്.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി എ​ടു​ക്കാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ഒ​ര​ക്ഷ​രം ഉ​രി​യാ​ടാ​ത്ത എം​പി മാ​ർ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. കാ​ട്ടാ​ന അ​ക്ര​മ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ അ​ന​ന്ത​ര അ​വ​കാ​ശി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Local News wild animal attacks Farmers Congress-S

Recent News

Corehub Up