പ്രതീകാത്മക ചിത്രം
പെരിന്തല്‍മണ്ണ: ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ പരിശോധന ശക്തമാക്കി എക്സൈസ്. പെരിന്തല്‍മണ്ണ നഗരത്തിലെ തിരക്കേറിയ മൂസക്കുട്ടി ബസ് സ്റ്റാൻഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍സല്‍ കൊറിയര്‍ കേന്ദ്രങ്ങളിലും ഡോഗ് സ്ക്വാഡുമായി വിട്ടുവീഴ്ചയില്ലാത്ത പരിശോധന തുടരുകയാണ്. ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരുടെ ലഗേജുകളും സൂക്ഷ്മമായി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
കൊറിയര്‍ പാര്‍സല്‍ സര്‍വീസ് കേന്ദ്രങ്ങളിലെ പാര്‍സല്‍ ബാഗുകളും പരിശീലനം ലഭിച്ച പൊലീസ് നായയെ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു. സിന്തറ്റിക് ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായുള്ള എക്സൈസിന്റെ തണ്ടര്‍ ഓപ്പറേഷന്റെ ഭാഗമായുള്ള ഓണക്കാല പ്രത്യേക പരിശോധനയാണ് പെരിന്തല്‍മണ്ണയിലെ വിവിധയിടങ്ങളിലായി നടന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീഷ് കൃഷ്ണ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുധീര്‍,കെ.രാമകൃഷ്ണന്,എസ് .സുനില്‍കുമാര്‍,
മലപ്പുറം എംഎസ്പി ഡോഗ് സ്ക്വാഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബു,ജിതിന്ശ്രീകുമാര്,പെരിന്തല്‍മണ്ണ സര്‍ക്കിള്‍ - റേഞ്ച് ഉദ്യോഗസ്ഥരും പങ്കെടുത്തു.