ദീപിക- ഡിസിഎൽ കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന് അഭിവാദ്യമർപ്പിച്ച് മണ്ണുത്തി സ്നേഹദീപ്തി സ്പെഷൽ സ്കൂളിലെ കുട്ടികൾ ചിത്രരചന നടത്തിയപ്പോൾ.
തൃശൂർ: ദീപിക- ഡിസിഎൽ കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന് അഭിവാദ്യമർപ്പിച്ച് മണ്ണുത്തി സ്നേഹദീപ്തി സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ ചിത്രരചന നടത്തി. കോർപറേഷൻ കൗണ്‍സിലർ അഡ്വ. അനീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസിഎസ്എസ് ജനറൽ കൗണ്‍സിലറും സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ ലിയോ തോമസ്, ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, പിടിഎ എക്സിക്യുട്ടീവ് അംഗം സന്തോഷ് ആലപ്പാട്ട്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ബിൽഹ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Special schoo