x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ടി-​മേ​ട്ടു​പാ​ള​യം റെ​യി​ൽ​പാ​ത​യി​ൽ സ്പെ​ഷ​ൽ തീ​വ​ണ്ടി സ​ർ​വീ​സ് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 03:44 AM IST | Updated: August 7, 2026 03:44 AM IST

പ്രതീകാത്മക ചിത്രം

ഊ​ട്ടി: മേ​ട്ടു​പാ​ള​യം-​ഊ​ട്ടി റെ​യി​ൽ പാ​ത​യി​ൽ സ്പെ​ഷ​ൽ തീ​വ​ണ്ടി സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ആ​ഴ്ച​യി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ഉ​ണ്ടാ​കു​ക. ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ സ​ർ​വീ​സ് ന​ട​ത്തും.

ര​ണ്ടാം സീ​സ​ണ്‍ പ്ര​മാ​ണി​ച്ചാ​ണ് റെ​യി​ൽ​വേ വ​കു​പ്പ് തീ​വ​ണ്ടി സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ർ​വ​ത നി​ര​ക​ളി​ൽ ഏ​ക​ദേ​ശം 16 തു​ര​ങ്ക​ങ്ങ​ൾ, 200ല​ധി​കം വ​ള​വു​ക​ൾ, 250ല​ധി​കം പാ​ല​ങ്ങ​ൾ, ഇ​ട​തൂ​ർ​ന്ന കാ​ടു​ക​ൾ തു​ട​ങ്ങി ഈ ​റൂ​ട്ടി​ലെ പ്ര​കൃ​തി ഭം​ഗി​യും മ​നോ​ഹ​ര​മാ​യ പാ​ത​യും ലോ​ക​മെ​ന്പാ​ടു​മു​ള്ള റെ​യി​ൽ​വേ പ്രേ​മി​ക​ളെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. നീ​ല​ഗി​രി കു​ന്നു​ക​ളു​ടെ കു​ത്ത​നെ​യു​ള്ള ഭൂ​പ്ര​ദേ​ശ​ത്തി​ലൂ​ടെ കു​റ​ഞ്ഞ വേ​ഗ​ത​യി​ലാ​ണ് ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​ത്.

യു​നെ​സ്കോ​യു​ടെ പൈ​തൃ​ക പ​ദ​വി ല​ഭി​ച്ച​താ​ണ് ഊ​ട്ടി പ​ർ​വ​ത തീ​വ​ണ്ടി. 1900ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ നി​ർ​മി​ച്ച ഈ ​റെ​യി​ൽ​വേ​യി​ൽ 46 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​ൻ അ​ഞ്ച് മ​ണി​ക്കൂ​റെ​ടു​ക്കും. വി​ദേ​ശ​ത്ത് നി​ന്നും ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് നീ​ല​ഗി​രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

Tags : Nattuvishesham Local News Special train

Recent News

Corehub Up