പെരുവന്താനം: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ നിരവധി റാങ്കുകളുടെ തിളക്കത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജ്. ബിഎസ്സി സൈബർ ഫോറൻസിക്കിനും ബാച്ചിലര്‍ ഓഫ് ഫാഷൻ ടെക്നോളജിക്കും ഒന്നാം റാങ്ക് ഉൾപ്പെടെ നിരവധി റാങ്കുകളാണ് കോളജിന് ലഭിച്ചത്.
ബിഎസ്സി സൈബർ ഫോറൻസിക്കിന് ലിയ റോജോ ഒന്നും സോനാ സാജൻ നാലും വി.എസ്. മാളവിക ആറും റാങ്കുകൾ കരസ്ഥമാക്കി. ബാച്ചിലര്‍ ഓഫ് ഫാഷൻ ടെക്നോളജിക്ക് ഇ.ആര്. നര്‍മദ ഒന്നും, അനഖ സാബു അഞ്ചും, ജീവ ജോസഫ് ഏഴും, അനീന സാറ ബിനോയി ഒന്‍പതും റാങ്കുകൾ നേടി. കൂടാതെ ബിസിഎ, ബിബിഎ, ബികോം ഉൾപ്പെടെയുള്ള കോഴ്സുകളിൽ നിരവധി എ പ്ലസുകളും വിദ്യാർഥികൾ നേടി.
ചിട്ടയായ പഠനവും മികച്ച പഠനാന്തരീക്ഷവും അച്ചടക്കവും വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടവുമാണ് ഈ വിജയത്തിന് അടിസ്ഥാനമെന്ന് ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു എന്നിവർ പറഞ്ഞു.
പിടിഎ പ്രസിഡന്റ് ജോമോൻ വാഴപ്പനാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, വകുപ്പ് മേധാവിമാരായ ജിന്റുമോൾ ജോൺ, ക്രിസ്റ്റി ജോസ്, അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, പ്രെയിസി ആന്റണി എന്നിവർ പ്രസംഗിച്ചു.
19നു നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കൾക്ക് സ്വർണമോതിരം പാരിതോഷികമായി നൽകുമെന്ന് ബെന്നി തോമസ് അറിയിച്ചു.