x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ബ​ജ​റ്റ്; വ​യ​നാ​ടി​ന് സ്വപ്നങ്ങളേറെ...

അ​ദീ​പ് ബേ​ബി
Published: June 18, 2026 06:08 AM IST | Updated: June 18, 2026 06:08 AM IST

ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നാ​ളെ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് വ​യ​നാ​ട്. ജി​ല്ല രൂ​പീ​കൃ​ത​മാ​യ 1980 മു​ത​ൽ വ​യ​നാ​ട​ൻ ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി ദു​രി​ത​ങ്ങ​ൾ​ക്ക് 45 വ​ർ​ഷ​ത്തി​ന് ശേ​ഷ​വും പ​രി​ഹാ​രം ആ​യി​ട്ടി​ല്ല. മു​ൻ​ത​ല​മു​റ​ക​ൾ വ​യ​നാ​ട്ടി​ലേ​ക്ക് ക​യ​റി​യ താ​മ​ര​ശേ​രി ചു​ര​ത്തി​ന്‍റെ അ​ന്ന​ത്തെ അ​വ​സ്ഥ​യ്ക്ക് ഇ​ന്നും വ​ലി​യ മാ​റ്റം സം​ഭ​വി​ച്ചി​ട്ടി​ല്ല.

അ​യ​ൽ സം​സ്ഥാ​ന​വു​മാ​യി സു​ഗ​മ​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ചി​രു​ന്ന ദേ​ശീ​യ​പാ​ത 766ൽ ​മു​ത്ത​ങ്ങ മു​ത​ൽ മ​ദ്ദൂ​ർ വ​രെ രാ​ത്രി​യി​ൽ യാ​ത്ര ചെ​യ്യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മി​ല്ലാ​താ​യ​തോ​ടെ ബൈ​ര​ക്കു​പ്പ​യി​ൽ പാ​ലം അ​ട​ക്ക​മു​ള്ള​വ​യ്ക്കാ​യി മു​റ​വി​ളി​യും ശ​ക്ത​മാ​ണ്. ആ​രോ​ഗ്യ രം​ഗം വ​യ​നാ​ടി​നെ എ​ന്നും കാ​ർ​ന്നു​തി​ന്നു​ന്ന കാ​ൻ​സ​റാ​യി മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

പേ​രി​നൊ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ണ്ടെ​ങ്കി​ലും "റ​ഫ​റ​ൽ കോ​ള​ജ്’ എ​ന്ന ദു​ഷ്പേ​രാ​ണ് ഇ​പ്പോ​ഴും കൈ​മു​ത​ലാ​യു​ള്ള​ത്. ടൂ​റി​സം രം​ഗം പ​ച്ച​പി​ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​കു​ന്നി​ല്ല. ഇ​തി​നെ​ല്ലാം പ​രി​ഹാ​രം കാ​ണാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ന്നി​ബ​ജ​റ്റി​ന് ക​ഴി​യു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.

കു​രു​ക്ക​ഴി​യാ​ത്ത താ​മ​ര​ശേ​രി ചു​രം

കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ​യും 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ലു​മാ​യി ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ചു​ര​മാ​ണ് താ​മ​ര​ശേ​രി ചു​രം.​വ​യ​നാ​ട്ടു​കാ​ർ​ക്ക് കോ​ഴി​ക്കോ​ടു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന​പാ​ത​യാ​ണ് ഈ ​ചു​രം. വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യം ഉ​ച്ച​കോ​ടി​യി​ലെ​ത്തി​യ​തോ​ടെ ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ള​മാ​യി.

റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വ് കാ​ര​ണം മ​ൾ​ട്ടി ആ​ക്സി​ൽ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ൽ തി​രി​യാ​ൻ ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മി​ല്ലാ​ത്ത​തും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യും അ​ന്ത​ർ​സം​സ്ഥാ​ന ച​ര​ക്കു​ലോ​റി​ക​ളു​ടെ വ​ർ​ധ​ന​യും ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കേ​ടാ​കു​ക​യോ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തും മ​ഴ​ക്കാ​ല​ത്ത മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ചു​ര​ത്തി​ലെ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.

ചു​ര​ത്തി​ലെ മു​ടി​പ്പി​ൻ വ​ള​വു​ക​ൾ എ​ത്ര​യും വേ​ഗം വീ​തി​കൂ​ട്ടു​ക, വ​ലി​യ മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​ക​ൾ​ക്കും ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കും സ​മ​യ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, ക്രെ​യി​ൻ/​റെ​സ്ക്യു സം​വി​ധാ​നം സ്ഥാ​പി​ച്ചാ​ൽ ചു​ര​ത്തി​ൽ വാ​ഹ​നം കേ​ടാ​യാ​ൽ മി​നി​റ്റു​ക​ൾ​ക്ക​കം മാ​റ്റി​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കും. ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ 24 മ​ണി​ക്കൂ​റും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യോ ചു​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യോ സേ​വ​നം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ.

ദീ​ർ​ഘ​കാ​ല പ​രി​ഹാ​ര​മാ​ർ​ഗ​മാ​യി ആ​ന​ക്കാം​പൊ​യി​ൽ - ക​ള്ളാ​ടി - മേ​പ്പാ​ടി തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ക​യും ചി​പ്പി​ലി​ത്തോ​ട് - മ​രു​തി​ലാ​വ് - ത​ളി​പ്പു​ഴ റോ​ഡ്, പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് എ​ന്നീ ബ​ദ​ൽ പാ​ത​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യും വേ​ണം.

വ​യ​നാ​ട് തു​ര​ങ്ക​പാ​ത

താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വി​ക​സ​ന പ​രി​മി​തി​ക​ൾ​ക്കും പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ വി​ഭാ​വ​നം ചെ​യ്ത ബ​ദ​ൽ​പാ​ത പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് വ​യ​നാ​ട് തു​ര​ങ്ക​പാ​ത. ആ​ന​ക്കാം​പൊ​യി​ൽ - ക​ള്ളാ​ടി - മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ മൂ​ന്നാ​മ​ത്തെ തു​ര​ങ്ക​പാ​ത​യാ​യി ഇ​ത് മാ​റും. തു​ര​ങ്ക​പാ​ത നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട് വ​യ​നാ​ട്ടു​കാ​ർ.

പ​ടി​ഞ്ഞാ​റ​ത്ത​റ-​ പൂ​ഴി​ത്തോ​ട് പാ​ത

താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി വി​ഭാ​വ​നം ചെ​യ്ത ബ​ദ​ൽ റോ​ഡാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് പാ​ത. 1994ൽ ​ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മാ​റി​മാ​റി​വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

1990ക​ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ 70 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​ണ്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ - പൂ​ഴി​ത്തോ​ട് പാ​ത ഉ​ൾ​പ്പെ​ട്ടാ​ൽ വ​യ​നാ​ട് ജി​ല്ല​യു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് വ​ലി​യൊ​രു പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​യ​നാ​ട​ൻ ജ​ന​ത.

റെ​യി​ൽ​വേ ചൂ​ളം​വി​ളി​ക്ക് കാ​തോ​ർ​ത്ത് വ​യ​നാ​ട്

യാ​ത്രാ​ദു​രി​തം നേ​രി​ടു​ന്ന വ​യ​നാ​ടി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് ന​ഞ്ച​ൻ​ഗോ​ഡ്-​വ​യ​നാ​ട്-​നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത. ദേ​ശീ​യ​പാ​ത 766 ലെ ​രാ​ത്രി​യാ​ത്രാ നി​രോ​ധ​നം ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​യ​നാ​ട് റെ​യി​ൽ​വേ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​ത്.

റെ​യി​ൽ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​ഞ്ച് കോ​ടി ഡി​എം​ആ​ർ​സി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന്നു​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കാ​തെ പ​ദ്ധ​തി മു​ട​ങ്ങി. ഇ​നി​യു​ള്ള വ​യ​നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ലാ​ണ്.

ജീ​വ​ൻ​വ​ച്ച് ബൈ​ര​ക്കു​പ്പ പാ​ലം

കേ​ര​ള​ത്തെ​യും ക​ർ​ണാ​ട​ക​യെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​ബ​നി ന​ദി​ക്ക് കു​റു​കെ വി​ഭാ​വ​നം ചെ​യ്ത അ​ന്ത​ർ​സം​സ്ഥാ​ന പാ​ല​മാ​ണ് പെ​രി​ക്ക​ല്ലൂ​ർ - ബൈ​ര​ക്കു​പ്പ പാ​ലം. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​പ്പോ​ൾ ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

1994 സെ​പ്റ്റം​ബ​ർ 22ന് ​അ​ന്ന​ത്തെ കേ​ര​ള മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി വീ​ര​പ്പ മൊ​യ്‌​ലി​യും ചേ​ർ​ന്നാ​ണ് ഈ ​പാ​ല​ത്തി​ന് സം​യു​ക്ത​മാ​യി ത​റ​ക്ക​ല്ലി​ട്ട​ത്. 2002ൽ ​കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ത​ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​ര​വും ഇ​തി​ന് ല​ഭി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്തു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ൾ നേ​ര​ത്തെ ത​ന്നെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്ത് അ​പ്രോ​ച്ച് റോ​ഡി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തും ആ​വ​ശ്യ​മാ​യ വ​ന-​പ​രി​സ്ഥി​തി അ​നു​മ​തി​ക​ൾ ല​ഭി​ക്കാ​തി​രു​ന്ന​തു​മാ​ണ് പ​ദ്ധ​തി ദ​ശ​ക​ങ്ങ​ളോ​ളം നീ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും കേ​ര​ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റും ത​മ്മി​ൽ അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ൽ ഈ ​പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. പാ​ലം നി​ർ​മാ​ണ​ത്തി​ന് ബ​ജ​റ്റി​ൽ ടോ​ക്ക​ണ്‍ വ​യ്ക്കു​മെ​ന്നാ​ണ് കു​ടി​യേ​റ്റ മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ.

"റ​ഫ​റ​ൽ ​കോ​ള​ജെ’​ന്ന പേ​ര് മാ​റു​മോ

2021ൽ ​സം​സ്ഥാ​ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് വ​യ​നാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജെ​ന്ന പേ​രു​ണ്ടെ​ന്ന​ല്ലാ​തെ ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ അ​ഞ്ച് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു​ക്കാ​ൻ സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ഇ​പ്പോ​ഴും ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി മു​ന്പ് മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

കാ​ടി​റ​ങ്ങു​ന്ന ജീ​വി​ക​ൾ

ജി​ല്ല നേ​രി​ടു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​വും സ​ങ്കീ​ർ​ണ​വു​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം. സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ പൊ​ലി​യു​ക​യും വ​ലി​യ തോ​തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഈ ​വി​ഷ​യം ക​ടു​ത്ത ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും നി​യ​മ​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ർ​ഹോ​ള, ത​മി​ഴ്നാ​ട്ടി​ലെ മു​തു​മ​ല എ​ന്നീ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​മാ​യി വ​യ​നാ​ട​ൻ വ​ന​ങ്ങ​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തി​നാ​ൽ അ​ന്ത​ർ​സം​സ്ഥാ​ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​രം വ​ള​രെ കൂ​ടു​ത​ലാ​ണ്. വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി​ക​ൾ, കി​ട​ങ്ങു​ക​ൾ, റെ​യി​ൽ ഫെ​ൻ​സിം​ഗ്, തൂ​ക്ക് വേ​ലി തു​ട​ങ്ങി​യ​വ തീ​ർ​ക്കു​ക​യും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും വേ​ണം.

കാ​ടും നാ​ടും വേ​ർ​തി​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കേ​ണ്ട​ത്. ഇ​തി​നാ​യി ബ​ജ​റ്റി​ൽ തു​ക​വ​ക​യി​രു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള സ​മൂ​ഹം.

ക​ർ​ഷ​ക​ർ അ​ര​ങ്ങൊ​ഴി​യു​ന്ന വ​യ​നാ​ട്

കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക ഭൂ​പ​ട​ത്തി​ൽ ത​ന​താ​യ സ്ഥാ​നം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ജി​ല്ല​യാ​ണ് വ​യ​നാ​ട്. എ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ടു​ന്ന​ത്. വി​പ​ണി​യി​ലെ വി​ല​ത്ത​ക​ർ​ച്ച​യും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ച്ചെ​ല​വും ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി.

കാ​പ്പി, കു​രു​മു​ള​ക്, ഇ​ഞ്ചി, അ​ട​യ്ക്ക തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ളു​ടെ വി​പ​ണി വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ൻ ഇ​ടി​വ് ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്നു. വ​ളം, കീ​ട​നാ​ശി​നി​ക​ൾ, വി​ത്തു​ക​ൾ എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധ​ന​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​ക്കൂ​ടു​ത​ലും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ത്തു​ന്നു.

വി​ള​ക​ളെ ബാ​ധി​ക്കു​ന്ന പു​തി​യ ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ളും കീ​ട​ബാ​ധ​ക​ളും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി മാ​റി. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​യ്ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​ത് നേ​രി​യ​തോ​തി​ലെ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് കാ​പ്പി, കു​രു​മു​ള​ക്, ഏ​ലം തു​ട​ങ്ങി​യ വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തെ ത​കി​ടം മ​റി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

പ്ര​തീ​ക്ഷ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ ഹി​ൽ സ്റ്റേ​ഷ​ൻ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് വ​യ​നാ​ട്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മ​ണ്‍​സൂ​ണ്‍ ടൂ​റി​സ​വും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു. വ​യ​നാ​ട​ൻ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​വും ആ​ക​ർ​ഷ​ക​വു​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ കാ​ത്തി​രി​ക്കു​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up