x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ സം​സ്ഥാ​ന​ത​ല സ​മാ​പ​നം

വെബ് ഡെസ്ക്
Published: July 19, 2026 10:15 PM IST | Updated: July 19, 2026 10:15 PM IST

ഇ​സാ​ഫ് ബാ​ല​ജ്യോ​തി കാ​വ​ൽ - തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​നത്തോടനുബന്ധിച്ചു ക​ല്ലാ​ർ​കു​ട്ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ നടന്ന നടന്ന സമ്മേളനത്തിൽ എ​ഫ്. രാ​ജ എം​എ​ൽ​എ നി​ർ​വ​ഹ

അ​ടി​മാ​ലി: ഇ​സാ​ഫ് ബാ​ല​ജ്യോ​തി കാ​വ​ൽ - തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​നം ക​ല്ലാ​ർ​കു​ട്ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ൻ, ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക്സ് സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ലൈ ഏ​ഴി​ന് തൃ​ശൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് ഇ​ടു​ക്കി​യി​ൽ സ​മാ​പി​ച്ച​ത്.

ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ നേ​തൃ​പാ​ട​വം, ക​ലാ-​കാ​യി​ക ക​ഴി​വു​ക​ൾ എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ഇ​സാ​ഫ് ബാ​ല​ജ്യോ​തി ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ കാ​മ്പ​യി​ൻ ന​ട​പ്പി​ലാ​ക്കി​യ​ത്.

കാ​മ്പ​യി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം എ​ഫ്. രാ​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി. ​സി​ന്ധു, അ​ടി​മാ​ലി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ ക​ന​ക​ൻ, സി.​ആ​ർ. സ​ന്തോ​ഷ്, മ​നു നാ​യ​ർ, എം.​പി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മാ​ലി കാ​ർ​മ​ല​ഗി​രി കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക്‌ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up