എം. ലിജു
കായംകുളം: അപകടാവസ്ഥയിലായ ഐസ് പ്ലാന്റ് കെട്ടിടം പൊളിക്കാൻ നടപടി. നഗരസഭ മേഖലയിൽ 1960ൽ സ്ഥാപിച്ച ഫിഷറീസ് വകുപ്പിന്റെ ഗവ. ഐസ്പ്ലാന്റ് കെട്ടിടം 35 വർഷമായി പ്രവർത്തന രഹിതമായി കിടക്കുകയാണ്. കെട്ടിടം പൊളിച്ചുനീക്കാൻ മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്ന് ദുരന്ത നിവാരണ അഥോറിറ്റി ആണ് തീരുമാനിച്ചത്.
30 സെന്റിൽ നിൽക്കുന്ന കെട്ടിടത്തിൽ ലക്ഷങ്ങൾ വിലയുള്ള മെഷീനുകളും മറ്റു അനുബന്ധ സാധനങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ കാടുപിടിച്ചുകിടക്കുന്ന കെട്ടിടം അപകടാവസ്ഥയിലുമാണ്. മുൻകാലങ്ങളിൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലാണ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, പിന്നീട് വർഷങ്ങളായി പ്രവർത്തനം നിലയ്ക്കുകയും കെട്ടിടം ഉപയോഗശൂന്യമാവുകയുമായിരുന്നു. അപകടകരമായ നിലയിലുമുള്ള കെട്ടിടം പൊളിച്ചു മാറ്റി ജനങ്ങൾക്ക് ഉപകാരപ്രദമായ മറ്റ് വികസന പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം. ലിജു അറിയിച്ചു.
Tags : ice plant NattuVishasham DistrictNews