x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ശ​ല്യം; ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍

വെബ് ഡെസ്ക്
Published: July 25, 2026 12:21 AM IST | Updated: July 25, 2026 12:21 AM IST

ഷെൽട്ടറുകൾ സ്ഥാപിക്കാൻ താത്പര്യപത്രം ക്ഷണിക്കും

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ തെ​രു​വ്നാ​യ പ്ര​ശ്ന​ത്തി​ന് ശാ​സ്ത്രീ​യ​വും മ​നു​ഷ്യ​സൗ​ഹൃ​ദ​വു​മാ​യ പ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ട് ന​ട​പ​ടി​ക​ളു​മാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍. ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ഗ സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. ഘ​ട്ടം ഘ​ട്ട​മാ​യി തെ​രു​വ്നാ​യ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് വി​വി​ധ പ​ദ്ധ​തി​ക​ളെ പ​റ്റി യോ​ഗം ച​ർ​ച്ച ചെ​യ്തു.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ കു​റ​ഞ്ഞ​ത് പ​ത്ത്തെ​രു​വ് നാ​യ​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ചെ​റി​യ ഷെ​ൽ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ച് ന​ട​ത്തു​ന്ന​തി​നാ​യി താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കും, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്ക് പു​റ​ത്തു​ള്ള വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.​വ​ലി​യ ഷെ​ൽ​ട്ട​ർ നി​ർ​മ്മി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു.​അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള തെ​രു​വ് നാ​യ​ക​ളെ ക​ണ്ടെ​ത്തി ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നം​ഗ സ​മി​തി രൂ​പീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.​

വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തും മൈ​ക്രോ​ചി​പ്പിം​ഗ് ന​ട​ത്തു​ന്ന​തും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം മൃ​ഗ​ക്ഷേ​മം സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.​ഡെ​പ്യൂ​ട്ടി മേ​യ​ർ ഡോ. ​എ​സ്.​ജ​യ​ശ്രീ , വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. മ​നോ​ജ് , കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഡി.​സാ​ജു, വെ​റ്റി​ന​റി ഡോ​ക്ട​ർ ശ്രീ​ഷ്മ, മൃ​ഗ സ്‌​നേ​ഹി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ പൊ​തു പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തെ​രു​വുനാ​യ ആ​ക്ര​മണം; വ്യാപാരികൾ ധർണ നടത്തി

പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട പ​ന്തി​രി​ക്ക​ര​യി​ല്‍ തെ​രു​വു നാ​യ ശ​ല്യം വ​ർ​ധി​ച്ചു വ​രു​ന്ന​തി​നെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ന്തി​രി​ക്ക​ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബു​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എം. അ​ര​വി​ന്ദ​ക്ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​ന്പ​ത് വ​യ​സു​കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു. രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ദ്ര​സ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ​ന്തി​രി​ക്ക​ര പ​ല ച​ര​ക്ക് വ്യാ​പാ​രി​യാ​യ ആ​യി​ഷ മ​ന്‍​സി​ല്‍ സു​ലൈ​മാ​ന്‍റെ മ​ക​ന്‍ ഹം​ദാ​നെ നാ​യ ആ​ക്ര​മി​ച്ച​ത്.

ച​ങ്ങ​രോ​ത്ത് എം​യു​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഹം​ദാ​ന്‍. നാ​യ​യു​ടെ ക​ടി​യേ​റ്റ് കു​ട്ടി​യു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ ചി​കി​ത്സ തു​ട​രു​ക​യാ​ണ്.

പേ​രാ​മ്പ്ര​യി​ലെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യ വേ​ങ്ങേ​രി​യി​ല്‍ രാ​ജ​നും (54) രാ​വി​ലെ നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഇ​ദ്ദേ​ഹ​വും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന നാ​യ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ആ​ളു​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

Tags : Nattuvishesham DistrictNews DeepikaNews Stray dog

Recent News

Corehub Up