x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​യൂ​രി​ൽ തെ​രു​വു​നാ​യ ശ​ല്യം അ​തി​രൂ​ക്ഷം

വെബ് ഡെസ്ക്
Published: August 6, 2026 10:32 PM IST | Updated: August 6, 2026 10:32 PM IST

മ​റ​യൂ​ർ ടൗ​ണി​ൽ അ​ല​ഞ്ഞ​തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്കൂ​ട്ടം.

മ​റ​യൂ​ർ: റോ​ഡി​ലൂടെ ന​ട​ക്കാ​ൻ പ​റ്റാ​ത്തവി​ധം മ​റ​യൂ​ർ മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി. മ​റ​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മാ​ത്രം 2025ൽ 262 ​പേ​രും 2026 ജൂ​ലൈ 31 വ​രെ 152 പേ​രും നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ക​ണ​ക്കുകൂ​ടി ചേ​ർ​ക്കു​മ്പോ​ൾ ഒ​രു ദി​വ​സം ഒ​രാ​ൾ​ക്കുവീ​തം നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്.
സ്കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ളും വീ​ടി​നു പു​റ​ത്ത് ക​ളി​ക്കു​ന്ന കു​ട്ടി​ക​ളു​മാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.

ക​ടി​യേ​റ്റാ​ൽ മ​റ​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ നേ​ടി​യ ശേ​ഷം ആ​ന്‍റിറാ​ബീ​സ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണ​മെ​ങ്കി​ൽ 70 കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലോ 120 കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലോ ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ശു​പ​ത്രി​ക​ളി​ലോ എ​ത്ത​ണം. മ​റ​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഈ ​കു​ത്തി​വ​യ്പിനു​ള്ള സൗ​ക​ര്യമില്ല.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തോ​ടൊ​പ്പം വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​ണ്. വീ​ട്ടി​ൽ കെ​ട്ടി​യി​ട്ട് വ​ള​ർ​ത്തേ​ണ്ട നാ​യ്ക്ക​ളെ മ​തി​ലി​നു പു​റ​ത്ത് സ്വ​ത​ന്ത്ര​മാ​യി ഇ​റ​ക്കി​വി​ടു​ക​യാ​ണ്. ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.

അ​ല​ഞ്ഞു​തി​രി​യു​ന്ന അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല. സു​പ്രീംകോ​ട​തി​യു​ടെ വി​ധി വ​ന്നി​ട്ടും മ​റ​യൂ​രി​ൽ മാ​ത്രം 200ല​ധി​കം തെ​രു​വു​നാ​യ്ക്ക​ളാ​ണ് അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്. സു​പ്രീം കോ​ട​തി​യു​ടെ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി എ​ബി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന​തു മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്.

Tags : Nattuvishesham DistrictNews DeepikaNews Stray dog ​​

Recent News

Corehub Up