മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിൻകര: ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി സ്ത്രീശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ സ്ത്രീ ജ്യോതി സംഗമവും കോൾപിംഗ് ഇന്ത്യ നെയ്യാറ്റിൻകര റീജണിന്റെ നേതൃത്വത്തിൽ കോൾപിംഗ് ദിനാചരണവും സംഘടിപ്പിച്ചു.
രാവിലെ കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂരിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക ദിവ്യബലി അർപ്പിച്ചു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ എശായ, കമ്മീഷൻ സെക്രട്ടറി ഫാ. സുജിൻ ജോൺസൻ, നെടുമങ്ങാട് ഫൊറോന വികാരി ഫാ. ഡി.ഷാജ് കുമാർ എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു നടന്ന സമ്മേളനം രൂപത വികാരി ജനറാളും നിഡ്സ് പ്രസിഡന്റുമായ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. സ്ത്രീജ്യോതി പ്രസിഡന്റ് ലീല ലോറൻസ് അധ്യക്ഷത വഹിച്ചു.
നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ എശായ, നിഡ്സ് കമ്മീഷൻ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. സുജിൻ ജോൺസൻ, അൽഫോൻസ ആന്റിൽസ്, കോൾപിംഗ് ഇന്ത്യ നാഷണൽ ഓഫിസ് പ്രോഗ്രാം സപ്പോർട്ട് ഓഫിസർ ഹാനറ്റ് റോബർട്ട്, ഡിഎൽകെഎഫ് മെമ്പർ വിത്സൻ, മേഖല ആനിമേറ്റർ ഷൈല മാർക്കോസ് എന്നിവർ പ്രസംഗിച്ചു.
നെയ്യാറ്റിൻകര കോൾപിംഗ് റീജിയൻ കോ-ഓർഡിനേറ്റർ സുലേഖ മേബിൾ, സ്ത്രീജ്യോതി ജനറൽ സെക്രട്ടറി സരിത എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കോൾപിംഗ് ഇന്ത്യ നാഷണൽ ഓഫിസ് പ്രോഗ്രാം സപ്പോർട്ട് ഓഫിസർ ഹാനറ്റ് റോബർട്ടിനെ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ആദരിച്ചു.
കോൾപിംഗ് സംഘാംഗങ്ങൾക്ക് വിദ്യാഭ്യാസ വായ്പ, ഹൗസ് മെയിന്റനൻസ്, ടോയിലറ്റ് നിർമാണം, പശുവളർത്തൽ, സ്വയം തൊഴിൽ പദ്ധതി എന്നിവയ്ക്കുള്ള ലോൺ വിതരണവും സ്ത്രീ ജ്യോതിയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ വിതരണവും സംഘടിപ്പിച്ചു.
പരിശീലന ക്ലാസും സൗഹൃദ കൂട്ടായ്മയും.ഫാ. ഡി. ഷാജ് കുമാറും സംഘവും നയിച്ചു. രൂപത വികാരി ജനറലും നിഡ്സ് പ്രസിഡന്റുമായ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ അസീസി വൃക്ഷത്തൈ നടീൽ നിർവഹിച്ചു.
Tags :