x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പു​റ​ത്ത് തെ​രു​വ് നാ​യ് ആ​ക്ര​മ​ണം: ര​ണ്ട് ആ​ടു​ക​ളും ഒ​ട്ടേ​റെ കോ​ഴി​ക​ളും ച​ത്തു


Published: July 6, 2026 05:03 AM IST | Updated: July 6, 2026 05:03 AM IST

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​പ്പു​റം ഭാ​ഗ​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ആ​ടു​ക​ളും ഒ​ട്ടേ​റെ കോ​ഴി​ക​ളും ച​ത്തു. കോ​ട്ട​പ്പു​റ​ത്ത് ഇ​ന്ദി​രാ സു​ദ​ർ​ശ​ന​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ​യും നി​ര​വ​ധി കോ​ഴി​ക​ളെ​യു​മാ​ണ് തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു കീ​റി കൊ​ന്ന​ത്.

പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കു​ട്ടി​ക​ളെ​യും വൃ​ദ്ധ​രെ​യും നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നുംനാട്ടുകാർ പ​റ​യു​ന്നു. നാ​യ​ക​ളെ ഭ​യ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാണ്.

തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി​പി​എം തൃ​പ്പൂ​ണി​ത്തു​റ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യും കോ​ട്ട​പ്പു​റം ബ്രാ​ഞ്ചും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up