ഡിവൈഎസ്പി എസ്. അഷാദ് നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: മദ്യത്തിനും മയക്കുമരുന്നിനും എതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തുന്നതിന് രക്ഷാകര്‍ത്താക്കളും അധ്യാപകരും മുന്‍കൈയെടുക്കണമെന്നും കേരള സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ സഹകരണവും ഉണ്ടാകണമെന്നും ചങ്ങനാശേരി ഡിവൈഎസ്പി എസ്. അഷാദ്. ചങ്ങനാശേരി പുതൂര്‍ പള്ളി മുസ്ലിം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തിയ മദ്രസ് ഫെസ്റ്റ്-2026ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതൂര്‍ പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് അഡ്വ. ടി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
സര്‍ക്കാരിന്റെ കര്‍ഷക അവാര്‍ഡ് ലഭിച്ച അനിത എം. കാസിം, പിഎച്ച്ഡി നേടിയ ഷിറാസ് ഷാനവാസ്, റാങ്ക് നേടിയ ടി.എസ്. ഫര്‍ഹാന, സംസ്ഥാന വഖഫ് വോളന്റിയർ കസില കുഞ്ഞുമുഹമ്മദ് എന്നിവരെ ആദരിച്ചു. തന്‍സീം ആലയില്‍, സിനാജ് പറക്കവെട്ടി, താജ് ആലയില്‍, സഞ്ജു അന്‍സാരി, റഷീദ് കുന്നന്, ഷാഹിര്‍ താഴ്ചയില്‍, ടി.എ. ഷൈജു, സിദ്ദിഖ് മണിയംകുളം എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews