ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ എസ്.വി. ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
പാറശാല: പ്ലാമൂട്ടുകട ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സുകൃത സായന്തനം പരിപാടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ എസ്.വി. ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ രക്ഷാധികാരി കെ. കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാ കുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, ജി. പവിത്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റാങ്ക് ജേതാക്കളായ കുമാരി ആര്‍ദ്ര , കുമാരി അലീന, കാര്‍ഷിക രംഗത്ത് ദേശീയ പുരസ്കാരം നേടിയ യുവ കര്‍ഷകര്‍ എന്നിവരെയും വിദ്യാഭ്യാസ കലാകായിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരേയും ആദരിച്ചു.
Tags : Nattuvishesham Districtnews Deepikanews Sukrutha