x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷി​ത് മാ​ർ​ഗ് പു​ര​സ്കാ​രം അ​റ​വു​കാ​ട് ഹൈ​സ്കൂ​ളി​ന്

വെബ് ഡെസ്ക്
Published: July 30, 2026 10:37 PM IST | Updated: July 30, 2026 10:37 PM IST

പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സു​ര​ക്ഷി​ത് മാ​ർ​ഗ് പു​ര​സ്കാ​രം

അ​മ്പ​ല​പ്പു​ഴ: പൊ​തുവി​ദ്യാ​ഭ്യാ​സ വ​ക​പ്പും പോ​പ്പു​ല​ർ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സു​ര​ക്ഷി​ത് മാ​ർ​ഗ് ജി​ല്ലാ പു​ര​സ്കാ​രം അ​റ​വു​കാ​ട് ഹൈ​സ്കൂ​ളി​നു ല​ഭി​ച്ചു. ഫ​ല​ക​വും 50,000 രൂ​പ​യു​ടെ കാ​ഷ് പ്രൈ​സും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. മി​ക​ച്ച അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം ഇ​തേ സ്കൂ​ളി​ലെ പി.​കെ. ഉ​മാ​നാ​ഥ​ന് ല​ഭി​ച്ചു. ഫ​ല​ക​വും 20,000 രൂ​പ ക്യാ​ഷ് പ്രൈ​സു​മാ​ണ് പുരസ്കാരം.

മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ൽ നി​ന്നു പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. സ​ജീ​ന, സ്കൂ​ൾ മാ​നേ​ജ​ർ ബി​നീ​ഷ് ബോ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഷു​ക്കൂ​ർ, തുടങ്ങിയവർ ചേ​ർ​ന്ന് പുര സ്കാരം ഏ​റ്റു​വാ​ങ്ങി.

Tags : Award NattuVishasham DistrictNews

Recent News

Corehub Up