പെരുവ - ചെത്തുകുന്നു റോഡിൽ ഇളകിയ മിറ്റൽ നാട്ടുകാർ പെറുക്കിമാറ്റുന്നു.
പെരുവ: നിർമാണം പുർക്കിയാത്തിയാകും മുൻപേ ടാറിംഗ് ഇളകി അപകടം പതിവാകുന്നു. പെരുവ- ചെത്തുകുന്ന് കനാൽ റോഡിൽ ഒലിക്കൽ, കൈലാസം തുടങ്ങിയ ഭാഗങ്ങളിലെ ടാറിംഗാണ് മെറ്റൽ ഇളകി കിടക്കുന്നത്.
ടാറിംഗിന്റെ മുകൾഭാഗത്തുള്ള ചെറിയ മെറ്റലാണ് ഇളകി കിടക്കുന്നത്. ഇത് ഇളകി കിടക്കുന്നതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർ ഇതിൽ കയറി അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്.
മൂന്നു മാസം മുൻപ് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ ടാറിംഗിന്റെ നിലവാരത്തെക്കുറിച്ച് അധികൃതരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡിന്റെ കനാൽ സൈഡിൽ ക്രാഷ് ബാറുകൾ സ്ഥാപിക്കാനുള്ള പണികൾ ഇനിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.