തൃശൂർ സെൻട്രൽ സഹോദയ മെറിറ്റ് ഡേ ഉദ്ഘാടനം
മാള: തൃശൂർ സെൻട്രൽ സഹോദയയുടെ ആഭിമുഖ്യത്തിൽ 2026-27 അധ്യയന വർഷത്തെ മെറിറ്റ് ഡേ നടത്തി. ഹോളിഗ്രേസ് അക്കാദമിയിൽ നടന്ന പരിപാടി തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
തൃശൂർ സെൻട്രൽ സഹോദയയ്ക്ക് കീഴിലുള്ള 36 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ടിസിഎസ് ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് അധ്യക്ഷനായി. ടിസിഎസ് പേട്രണും ഹോളിഗ്രേസ് അക്കാദമി ചെയർമാനുമായ ബെന്നി ജോൺ ഐനിക്കൽ മുഖ്യപ്രഭാഷണം നടത്തി.
ടിസിഎസ് പ്രസിഡന്റ് ബിനു കെ.രാജ്, പി.എൻ. ഗോപകുമാർ, ഹോളിഗ്രേസ് അക്കാദമി പ്രിൻസിപ്പൽ ഡോ.പി.വി. ലിവിയ എന്നിവർ സംസാരിച്ചു.
Tags : Local News Nattuvishesham TCS Merit Day