ശാസ്താംകോട്ട: പതാരം 721-ാം നമ്പർ സർവിസ് സഹകരണ ബാങ്കിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ അധ്യാപകൻ ഒളിവിൽ. ശൂരനാട് തെക്ക് സ്വദേശിയായ അധ്യാപകനാണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. 130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയംവെച്ച് 15,23000 രൂപയാണ് തട്ടിയത്.
ശാസ്താംകോട്ട അസി.രജിസ്ട്രാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ശൂരനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽപോയത്.