കാഞ്ഞിരപ്പള്ളി രൂപത കോര്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളില്നിന്ന് ഈ വര്ഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകര്ക്കുള്ള യാത്രയയപ്പ് സമ്മേളനം കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി: അധ്യാപകര് സമൂഹത്തിനു വെളിച്ചം പകരുന്ന ദീപങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാര് ജോസ് പുളിക്കല്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര് സെക്കൻഡറി സ്കൂളില് നടത്തിയ രൂപത കോര്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളില്നിന്ന് ഈ വര്ഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകര്ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര് ജോസ് പുളിക്കല്.
രൂപത സിഞ്ചെലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല് വികാരി റവ.ഡോ. കുര്യന് താമരശേരി അനുഗ്രഹപ്രഭാഷണം നടത്തി.
രൂപത കോര്പറേറ്റ് മാനേജര് ഫാ. ഡോമിനിക് അയലൂപറമ്പില്, ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര് സെക്കന്ഡറി സ്കൂള് പ്രിന്സിപ്പല് പി. ജീമോന് ജേക്കബ്, അഡ്വ. ഏബ്രഹം മാത്യു, സെന്റ് ഡൊമിനിക്സ് ഹയര് സെക്കന്ഡറി സ്കൂള് ഹെഡ്മാസ്റ്റര് പി.ജെ. തോമസ്, പ്രിന്സിപ്പല് പ്രതിനിധി മേഴ്സി ജോണ്, ഹൈസ്കൂള് ഹെഡ്മാസ്റ്റര് പ്രതിനിധി കെ.എം. ജോര്ജുകുട്ടി, പ്രൈമറി ഹെഡ്മാസ്റ്റര് പ്രതിനിധി ജോളി തോമസ്, അധ്യാപക പ്രതിനിധി ജോജോ ജെ. മൊളോപ്പറമ്പില്, അനധ്യാപക പ്രതിനിധി പി.ജെ. ദേവസ്യ എന്നിവര് പ്രസംഗിച്ചു.