x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​ർ തീ​ര​ത്ത് അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 6, 2026 01:49 AM IST | Updated: September 6, 2026 01:49 AM IST

മു​ക്കം: അ​ധ്യാ​പ​ക​ദി​ന​ത്തി​ൽ ചാ​ലി​യാ​ർ തീ​ര​ത്ത് സൊ​റ പ​റ​ഞ്ഞും ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചും വേ​റി​ട്ടൊ​രു അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി ക​ട​വി​ൽ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എ. നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​വും ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ച​ത്.

രാ​വി​ലെ ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ചും സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പ​ഴ​യ​കാ​ല അ​ധ്യാ​പ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ന​ട​ന്ന പ​രി​പാ​ടി അ​ധ്യാ​പ​ക​ർ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി.
സ​ർ​വീ​സി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ വാ​ർ​ഡി​ലെ 20-ഓ​ളം അ​ധ്യാ​പ​ക​രെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ബ​ൽ​ക്കീ​സ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​ജി. മു​ഹ​മ്മ​ദ്,പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ക​സ്ന ഹ​മീ​ദ്, ഷാ​ബൂ​സ് അ​ഹ​മ്മ​ദ്, എ​ൻ. ജ​മാ​ൽ, ക​ണ്ണ​ൻ ചെ​റു​വാ​ടി, പി.​സി. മൊ​യ്തീ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ് ക​ക്കാ​ട്, ന​സീ​ർ ചെ​റു​വാ​ടി, കെ.​കെ. ഫി​റോ​സ്, സു​ഹ​റ വെ​ള്ള​ങ്ങോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up