x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​ര്‍

വെബ് ഡെസ്ക്
Published: August 31, 2026 01:27 AM IST | Updated: August 31, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

പ​രീ​ക്ഷ വൈകിയത് മ​ണി​ക്കൂ​റു​ക​ളോ​ളം

കൊ​ല്ലം: നീ​റ്റ് പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്ന് പ​രീ​ക്ഷ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി. കം​പ്യൂ​ട്ട​റു​ക​ള്‍ പ​ണി​മു​ട​ക്കി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ല​ഞ്ഞു. വൈ​ദ്യു​തി ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ജ​ന​റേ​റ്റ​ര്‍ അ​ട​ക്ക​മു​ള്ള ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും അ​ധി​കൃ​ത​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഇന്നലെ രാ​വി​ലെ 9.30 ന് ​തു​ട​ങ്ങി 12.30ന് ​അ​വ​സാ​നി​ക്കേ​ണ്ട പ​രീ​ക്ഷ 2.30 നാ​ണ് തീ​ര്‍​ന്ന​ത്. കൊ​ല്ല​ത്തെ സെ​ന്‍ററി​ല്‍ 100 ഓ​ളം ഡോ​ക്ട​ര്‍​മാ​രാ​ണ് പി​ജി എ​ന്‍​ട്ര​ന്‍​സ് എ​ഴു​താ​ന്‍ എ​ത്തി​യ​ത്. ക​ംപ്യൂട്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി.

പ​രീ​ക്ഷ വൈ​കി​യ​തി​ലും ആ​വ​ശ്യ​ത്തി​ന് സ​മ​യം ല​ഭി​ക്കാ​ത്ത​തി​ലും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. ര​ക്ഷി​താ​ക്ക​ള്‍ രോ​ഷാ​കു​ല​രാ​യ​തി​നെ തു​ട​ര്‍​ന്ന് ശ​ക്ത​മാ​യ പോ​ലി​സ് സ​ന്നാ​ഹം ഏ​ര്‍​പ്പെ​ടു​ത്തി.

നീ​റ്റ് പു​നഃ​പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ നേ​രി​ട്ട​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൃ​ത്യ​സ​മ​യ​ത്ത് അ​ഡ്മി​റ്റ് കാ​ര്‍​ഡു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നി​രു​ന്നു. വീ​ഴ്ച തു​ട​ര്‍​ക്ക​ഥ​യാ​ണെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​രോ​പ​ണം.

ഇ​ത്ത​രം സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും പ​രി​ശോ​ധ​ന വൈ​കു​ന്ന​തും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ആ​രോ​ പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews exam centre.

Recent News

Corehub Up