ബത്തേരി ക്ഷീരസംഘം ഹാളില്‍ പാല് അധികവില വിതരണം ക്ഷീര വികസന ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരി: ക്ഷീരസംഘം ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ പാല് അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 2.50 രൂപ പ്രകാരം അനുവദിച്ച അധിക വില വിതരണം ചെയ്തു.
സംഘം ഹാളില്‍ ക്ഷീര വികസന ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ് വിതരണോദ്ഘാടനം നടത്തി. സംഘം പ്രസിഡന്റ് കെ.കെ. പൗലോസ് അധ്യക്ഷത വഹിച്ചു. എബി ജോസഫ്, ഗോപി ദാസ്, കെ.എ. മത്തായി, ഭാസ്കരന്, അനീഷ് ബാബു, സോള്‍ന, സുജാത, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഗിരീഷ്, സംഘം സെക്രട്ടറി പി.പി. വിജയന് എന്നിവര്‍ പ്രസംഗിച്ചു. ആകെ 94 ലക്ഷം രൂപയാണ് അധിക വിലയായി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭ്യമാക്കിയത്.