പ്രതീകാത്മക ചിത്രം
ചെറുപുഴ: ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ ജോസ്ഗിരിയിൽ 19 ദിവസങ്ങൾക്കുശേഷം ഇന്ന് ബസ് എത്തും. ചെറുപുഴ പഞ്ചായത്തിലെ ഒന്പതാം വാർഡിൽപ്പെട്ട ജോസ്ഗിരിയിൽ 2,15,865 രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവായത്. ഭാഗികമായി ഗതാഗത സൗകര്യമൊരുക്കാനാണ് ഇതുകൊണ്ടു സാധിച്ചതെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ എന്നിവർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കുടുംബ സഹായ നിധിയുടെ പ്രവർത്തനങ്ങൾ പറഞ്ഞതുപോലെ ഇന്ന് അവസാനിപ്പിക്കും. അഞ്ചുലക്ഷത്തിലേറെ രൂപ കുടുംബത്തിന് നൽകാൻ കഴിയുമെന്നും പ്രതിസന്ധി ഘട്ടത്തിൽ ചെറുപുഴ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകി കൂടെ നിന്ന എല്ലാവർക്കും എല്ലാ സന്നദ്ധ സംഘടനകൾക്കും പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നന്ദി അറിയിച്ചു.