x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറുവർഷമായി ഉറങ്ങുന്ന ചി​റ്റി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി

വെബ് ഡെസ്ക്
Published: July 23, 2026 02:00 AM IST | Updated: July 23, 2026 02:00 AM IST

ചി​റ്റി​ക്ക​ര പാ​റ​മ​ടക്കു​ളം

പോ​ത്ത​ൻ​കോ​ട് : പ്ലാ​മൂ​ട് ചി​റ്റി​ക്ക​ര പാ​റ​മ​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്‌​ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​യും ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റും നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം ആ​റാ​യി. കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ 23 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി പാ​ഴാ​ക്കി ക​ള​ഞ്ഞ​ത​ല്ലാ​തെ ഒ​രു തു​ള്ളി ശു​ദ്ധ​ജ​ലം നാ​ട്ടു​കാ​ർ​ക്കു ന​ൽ​കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് പു​തി​യ ഭ​ര​ണ​സ​മി​തി ആ​വ​ർ​ത്തി​ച്ച് പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ല്ലാ​തെ, ന​ട​പ​ടി​യൊ​ന്നും ഇ​ല്ല. ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്‌​ഥ​ർ, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​നം ഉ​ണ്ടാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സം ര​ണ്ട് ക​ഴി​ഞ്ഞു. തീ​യ​തി​ക​ൾ പ​ല​തു നി​ശ്ച​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ യോ​ഗം ന​ട​ന്നി​ല്ല. ഈ ​മാ​സം 24 നു ​യോ​ഗം ചേ​രു​മെ​ന്ന് ആ​ണ് ഒ​ടു​വി​ല​ത്തെ മ​റു​പ​ടി.

പോ​ത്ത​ൻ​കോ​ട്, അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​ൻ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​ണ് എ​ങ്ങു​മെ​ത്താ​തെ പോ​യ​ത്. 2017ൽ 23 ​ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പാ​റ​മ​ട കു​ള​ത്തി​നു സ​മീ​പം നി​ർ​മി​ച്ച ജ​ല​സം​ഭ​ര​ണി​യും ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റും നാ​ളി​തു​വ​രെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പാ​ളി​പോ​യ ഒ​ന്നാം​ഘ​ട്ട പ​ദ്ധ​തി​ക്ക് ബ​ദ​ലാ​യി ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പ്ര​ഖ്യാ​പി​ച്ച 55 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. വൈ​ദ്യു​തി ബി​ല്ല് ഇ​ന​ത്തി​ൽ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്‌​ട​മാ​കു​ക​യും ചെ​യ്‌​തു.

ക​ഴി​ഞ്ഞ വേ​ന​ലി​ൽ പോ​ത്ത​ൻ​കോ​ട്, അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മീ​പ​ത്തെ കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കി​ട്ടാ​തെ ആ​ളു​ക​ൾ നെ​ട്ടോ​ട്ടം ഓ​ടി. അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​പ്ര​തി​പ​ക്ഷം ത​മ്മി​ൽ കൈ​യ്യാ​ങ്ക​ളി​യി​ൽ​വ​രെ എ​ത്തി​യി​രു​ന്നു. ചി​റ്റി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നെ​ങ്കി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ങ്കി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞേ​നെ. ഏ​ഴേ​ക്ക​ർ വി​സ്തൃതി​യി​ലു​ള്ള ചി​റ്റി​ക്ക​ര പാ​റ​മ​ടക്കു​ളം ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലും ജ​ല​സ​മൃ​ദ്ധ​മാ​ണ്. ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ചി​റ്റി​ക്ക​ര​യി​ൽ ശു​ദ്ധ​ജ​ല പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​ത്.

പാ​റ​മ​ട​യ്ക്കു സ​മീ​പമുള്ള ഫി​ൽ​റ്റ​റിം​ഗ് യൂ​ണി​റ്റി​ൽ ശു​ദ്ധീ​ക​രി​ച്ച് വാ​ട്ട​ർ ടാ​ങ്ക​റു​ക​ളി​ലേ​ക്ക് ക​യ​റ്റു​ന്ന ശു​ദ്ധ​ജ​ലം ടാ​ങ്ക​ർ ലോ​റി​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രു​ന്നു 2017ലെ ​ഭ​ര​ണ​സ​മി​തി ത​യാ​റാ​ക്കി​യ പ​ദ്ധ​തി.

Tags : drinking water project NattuVishasham DistrictNews

Recent News

Corehub Up