x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12.5 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 23, 2026 02:55 AM IST | Updated: July 23, 2026 02:55 AM IST

അ​ബ്കാ​രി കേ​സി​ല്‍ ഉ​പ്പു​മാ​വ് ബാ​ല​ൻ പിടിയിലായപ്പോൾ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ല്ലൂ​ര്‍ 67 ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന​യി​ല്‍ 12.5 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​വാ​സി ഉ​പ്പു​മാ​വ് ബാ​ല​നെ (59) അ​റ​സ്റ്റു​ചെ​യ്തു. ഇ​യാ​ള്‍ മ​ദ്യം​വി​റ്റ് കൈ​വ​ശം വ​ച്ചി​രു​ന്ന 4,200 രൂ​പ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. വി​ജ​യ​കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​എം. ബി​നു​മോ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ക്കോ​ളാ​സ് ജോ​സ്, കെ.​യു. മു​ഹ​മ്മ​ദ് നി​ഷാ​ദ്, മ​നു കൃ​ഷ്ണ​ന്‍, ആ​ദി​ത്യ മേ​നോ​ന്‍, സി​ഇ​ഒ ഡ്രൈ​വ​ര്‍ എ​ന്‍.​എം. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : foreign liquor NattuVishasham DistrictNews

Recent News

Corehub Up