x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ക്ക​ട​യി​ലെ ശു​ദ്ധ​ജ​ല സ്രോ​തസ് നാ​ശ​ത്തി​ലേ​ക്ക്


Published: June 23, 2026 07:16 AM IST | Updated: June 23, 2026 07:16 AM IST

കാ​ട്ടാ​ക്ക​ട : പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ശു​ദ്ധ​ജ​ല സ്രോ​ത​സ്സാ​യി​രു​ന്ന കി​ള്ളി​ച്ചി​റ (​കു​ളം) നാ​ശ​ത്തി​ലേ​ക്ക്. 50 സെന്‍റ് വ​രു​ന്ന ചി​റ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​വീ​ക​രി​ച്ചി​രു​ന്നു. ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം സം​ര​ക്ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​വും ചെ​ളി​യും പാ​യ​ലും നി​റ​ഞ്ഞ് ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി.​

ചെ​റി​യ തോ​ടു​ക​ൾ വ​ഴി ചി​റ​യി​ലേ​ക്ക് വ​ലി​യ​തോ​തി​ൽ മാ​ലി​ന്യം എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ശു ചിമുറി മാ​ലി​ന്യ​വും രാ​സ​ലാ​യി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ള്ള​വും ചി​റ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ കു​ള​ത്തി​ലെ മീ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ജീ​വി​ക​ൾ ച​ത്തു​പൊ​ങ്ങി. ഇ​തോ​ടെ കു​ള​ത്തി​ലെ വെ​ള്ളം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി.

തു​ട​ർ​ന്നു നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. വേ​ന​ലി​ൽ ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന ശു​ദ്ധ​ജ​ല​സ്രോ​ത​സാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ലു​ള്ള​ത്. കു​ളം ന​വീ​ക​രി​ക്കാ​ൻ എ​ങ്കി​ലും ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ഫ​ല​വും ഇ​ല്ല. പി​ന്നീ​ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ളെ കൊ​ണ്ട് കു​ള​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ എ​ങ്കി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​തും ചെ​വി​കൊ​ണ്ടി​ല്ല.

സ്വ​കാ​ര്യ​ഭൂ​മി​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​ർ പ​ഞ്ചാ​യ​ത്ത് വ​ക കു​ള​ങ്ങ​ളെ മ​റ​ന്നെന്നും ആക്ഷേ പമുണ്ട്. ഫ​ലം കു​ടി​വെ​ള്ള​ത്തി​നാ​യി വെ​ള്ളമു​ള്ള​പ്പോ​ൾ ത​ന്നെ പ​ര​ക്കം പാ​യു​ന്ന അ​വ​സ്ഥ.​ കു​ള​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ച്ചാ​ൽ സ​മീ​പ​ത്തു​ള്ള ജ​ല​സ്രോത​സു​ക​ൾ പു​ഷ്ടി​പ്പെ​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഒ​ന്നും ന​ട​ന്നി​ല്ല.

Tags : nattu vishesham clean water source Kattakada is in danger

Recent News

Corehub Up