x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കു സം​ഭ​വി​ച്ച​തു പ​ത​നം, ഇ​നി ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കി​ല്ല: ബെ​ന്നി ബെ​ഹ​നാ​ൻ


Published: May 24, 2026 07:23 AM IST | Updated: May 24, 2026 07:23 AM IST

തൃ​ശൂ​ർ: പി​ണ​റാ​യി വി​ജ​യ​നോ​ടും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യോ​ടു​മു​ള്ള ജ​ന​കീ​യ​വി​രോ​ധ​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ​ത​ന​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു ബെ​ന്നി ബെ​ഹ​നാ​ൻ എം​പി പ​റ​ഞ്ഞു. ഡി​സി​സി​യി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​ക്കും എം​എ​ൽ​എ​മാ​ർ​ക്കും ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രാ​ജ​യ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ന​മു​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കു സം​ഭ​വി​ച്ച​തു തോ​ൽ​വി​യ​ല്ല, പ​ത​ന​മാ​ണ്. അ​തി​ൽ​നി​ന്ന് അ​വ​ർ​ക്കി​നി ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ര​മാ​ത്രം അ​വ​ർ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​പോ​യി. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മൊ​പ്പം വി.​ഡി. സ​തീ​ശ​ന്‍റെ മ​ന്ത്രി​സ​ഭ​യ്ക്ക് ഉ​യ​രാ​ൾ സാ​ധി​ച്ച​തി​ന്‍റെ തെ​ളി​വാ​ണു ഭ​ര​ണം ഏ​റ്റെ​ടു​ത്ത​യു​ട​ൻ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ ജ​ന​താ​ത്പ​ര്യ​ങ്ങ​ൾ.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്കു ന​ൽ​കി​യ സൗ​ജ​ന്യ​യാ​ത്ര, ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു വ​കു​പ്പ്, സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കു​നേ​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​വ​രെ നി​യ​മ​ത്തി​നു​മു​ന്പി​ൽ കൊ​ണ്ടു​വ​രാ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് തു​ട​ങ്ങി​യ​വ അ​തി​നു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്കു പ്ര​തീ​ക്ഷ​യു​ണ്ടെ​ങ്കി​ലും അ​വ​ർ അ​സ്വ​സ്ഥ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​റു​പ്പ​ക്കാ​ർ ജോ​ലി​തേ​ടി​യും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റു​ന്നു. അ​വ​രെ പി​ടി​ച്ചു​നി​ർ​ത്തി, കേ​ര​ളം വ​യോ​ജ​ന​സ​ങ്കേ​ത​മാ​യി മാ​റു​ന്ന​തു ത​ട​യാ​ൻ ഒ.​ജെ. ജ​നീ​ഷി​ന്‍റെ യു​വ​ജ​ന​ക്ഷേ​മ​വ​കു​പ്പി​നാ​ക​ണം. ചെ​റു​പ്പ​ക്കാ​ർ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ജ​നീ​ഷി​നാ​ക​ണ​മെ​ന്നും ക​ന്നി​മ​ത്സ​ര​ത്തി​ൽ​ത​ന്നെ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു മ​ന്ത്രി​യാ​യ ഒ.​ജെ. ജ​നീ​ഷി​നോ​ട് ബെ​ന്നി ബെ​ഹ​നാ​ൻ നി​ർ​ദേ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു​വി​ജ​യം നോ​ക്കി​യാ​ൽ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും താ​ഴെ​യാ​ണു തൃ​ശൂ​ർ. ജി​ല്ല​യി​ലെ 13 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലി​ട​ത്തു​മാ​ത്ര​മാ​ണു യു​ഡി​എ​ഫി​നു വി​ജ​യി​ക്കാ​നാ​യ​ത്. ഈ ​നാ​ലു​സീ​റ്റി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി മു​ന്നേ​റാ​ൻ ന​മു​ക്കു സാ​ധി​ക്ക​ണം. മ​റ്റു പ​ല ജി​ല്ല​ക​ൾ​ക്കൊ​പ്പ​വും തൃ​ശൂ​രി​ന് എ​ത്താ​ൻ പ​റ്റി​യി​ല്ലെ​ന്നു കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഭൂ​രി​പ​ക്ഷം​മാ​ത്ര​മ​ല്ല, കു​റ​ഞ്ഞ വോ​ട്ടു​ക​ൾ​ക്കാ​ണെ​ങ്കി​ലും തോ​ൽ​വി തോ​ൽ​വി​യാ​ണ്. അ​തി​ന്‍റെ ദുഃ​ഖ​ഭാ​രം മ​ന​സി​ലു​ണ്ടാ​ക​ണം. അ​തി​ൽ​നി​ന്ന് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു മു​ന്നേ​റാ​ൻ സാ​ധി​ക്ക​ണം. തൃ​ശൂ​രി​ലെ വി​ജ​യം പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നു ക​ഴി​യ​ണ​മെ​ന്നും ബെ​ന്നി ബെ​ഹ​നാ​ൻ പ​റ​ഞ്ഞു.

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്, രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ് വ​ള്ളൂ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Communist Party rise again

Recent News

Corehub Up