x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ലെ ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം, നീ​ലേ​ശ്വ​രം-​ത​ളി​പ്പ​റ​മ്പ് റീ​ച്ചു​ക​ളു​ടെ നി​ര്‍​മാ​ണം ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ല്‍


Published: June 18, 2026 01:03 AM IST | Updated: June 18, 2026 01:03 AM IST

കാ​സ​ര്‍​ഗോ​ഡ്: പു​തി​യ ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ദ്യ റീ​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​കു​മ്പോ​ഴും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ് ബാ​ക്കി ര​ണ്ടു റീ​ച്ചു​ക​ളും. ത​ല​പ്പാ​ടി-​ചെ​ങ്ക​ള റീ​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഈ​വ​ര്‍​ഷം ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം, നീ​ലേ​ശ്വ​രം-​ത​ളി​പ്പ​റ​മ്പ് റീ​ച്ച് നി​ര്‍​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം റീ​ച്ചി​ലെ ചെ​ര്‍​ക്ക​ള-​ച​ട്ട​ഞ്ചാ​ല്‍ പാ​ത​യി​ല്‍ പ​ല​ത​വ​ണ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു. ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി യാ​ത്ര. ചെ​ര്‍​ക്ക​ള മേ​ല്‍​പാ​ലം നി​ര്‍​മാ​ണ​വും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. വ​യ​ഡ​ക്ട്, ഓ​ട​നി​ര്‍​മാ​ണം പ​ല​യി​ട​ത്തും പൂ​ര്‍​ത്തി​യാ​കാ​ത്ത​തും ആ​ശ​ങ്ക​യാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ​പാ​ത​യി​ല്‍ ബേ​വി​ഞ്ച സ്റ്റാ​ര്‍ ന​ഗ​ര്‍ മു​ത​ല്‍ തെ​ക്കി​ല്‍ പാ​ലം വ​രെ മ​ണ്ണി​ടി​ച്ചി​ല്‍, വെ​ള്ള​ക്കെ​ട്ട്, മ​ണ്ണൊ​ലി​പ്പു​മു​ണ്ടാ​യി.
ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ക്ക​രാ​ര്‍ ക​മ്പ​നി ര​ണ്ടു ക​ലു​ങ്കാ​ണ് പ​ണി​ത​ത്. അ​തു​ത​ന്നെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യു​ക പ്രാ​യോ​ഗി​ക​മ​ല്ല. വെ​ള്ള​മൊ​ഴു​കി​പ്പോ​കാ​ന്‍ സൗ​ക​ര്യം വേ​ണം. അ​തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മോ​യെ​ന്നു പ​ഠി​ക്കേ​ണ്ടി വ​രും. റോ​ഡ് നി​ര്‍​മാ​ണ​വും പാ​തി​വ​ഴി​യി​ലാ​ണ്. പ്ര​ത്യാ​ഘാ​തം ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കാ​തെ​യും പ​രി​ഹ​രി​ക്കാ​തെ​യു​മാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന പ​രാ​തി​യു​ണ്ട്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തോ​ടും ന​ട​വ​ഴി​യും ന​ഷ്ട​മാ​യി ദു​രി​ത​പ​ര്‍​വ​ത്തി​ലാ​ണ് പൊ​ള്ള​ക്ക​ട​യി​ലെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ര്‍​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഇ​തു​വ​രെ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. കോ​ണ്‍​ക്രീ​റ്റ് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ച് സ​ര്‍​വീ​സ് റോ​ഡാ​ക്കി​യാ​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണി​ത്. പൊ​ള്ള​ക്ക​ട​യി​ലെ ഏ​മ്പം​കു​ണ്ട് തോ​ടി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ച് സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മാ​ണം മൂ​ന്നു മാ​സം മു​ന്പ് തു​ട​ങ്ങി​യെ​ങ്കി​ലും ഇ​നി​യും പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല. തോ​ടി​ന്‍റെ 60 മീ​റ്റ​ര്‍ ഭാ​ഗ​മാ​ണ് കോ​ണ്‍​ക്രീ​റ്റ് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കേ​ണ്ട​ത്. അ​തി​നോ​ട് ചേ​ര്‍​ന്നാ​ണ് സ​ര്‍​വീ​സ് റോ​ഡ് പ​ണി​യേ​ണ്ട​ത്. നി​ല​വി​ല്‍ 50 മീ​റ്റ​ര്‍ ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

ബാ​ക്കി​യു​ള്ള 10 മീ​റ്റ​ര്‍ ഭാ​ഗ​ത്ത് ഇ​പ്പോ​ഴം​ഒ​ന്നു​മാ​യി​ട്ടി​ല്ല. ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ട്. നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ മെ​ല്ലെ​പ്പോ​ക്കാ​ണ് നി​ര്‍​മാ​ണം ഇ​ഴ​യാ​ന്‍ കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​വി​ടെ തോ​ടി​നു കു​റു​കെ​യു​ണ്ടാ​യി​രു​ന്ന പാ​ലം മാ​റ്റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഒ​രു മാ​ര്‍​ഗ​വു​മി​ല്ല. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ പൂ​ര്‍​ണ​മാ​യും വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി​യി​രു​ന്നു. മ​യി​ലാ​ട്ടി​ക്കു​ന്നി​ലെ അ​നി​യ​ന്ത്രി​ത​മാ​യ മ​ണ്ണെ​ടു​പ്പു​മൂ​ലം സ​ര്‍​വീ​സ് റോ​ഡി​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന മ​ണ്ണ് പ്ര​ധാ​ന പാ​ത​യി​ലു​ള്‍​പ്പെ​ടെ ചെ​ളി​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ദേ​ശീ​യ​പാ​ത​യു​ടെ അ​രി​കി​ല്‍ ത​ല​യെ​ടു​പ്പോ​ടെ നി​ന്നി​രു​ന്ന മ​യി​ച്ച​യി​ലെ വീ​ര​മ​ല ഇ​പ്പോ​ള്‍ ഏ​തു സ​മ​യ​ത്തും താ​ഴേ​ക്കു പ​തി​ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത്.

പാ​തി​യും ഇ​ടി​ച്ച് മ​ണ്ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ മ​ല​യു​ടെ ബാ​ക്കി​ഭാ​ഗം ക​ന​ത്ത മ​ഴ​യി​ല്‍ താ​ഴേ​ക്ക് പ​തി​ച്ചാ​ലു​ണ്ടാ​കു​ന്ന ദു​രി​തം ചെ​റു​ത​ല്ല. ക​ഴി​ഞ്ഞ കാ​ല​വ​ര്‍​ഷ സ​മ​യ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി പോ​ലും ത​ക​ര്‍​ത്താ​ണ് മ​ല ഇ​ടി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ​തി​ച്ച​ത്. ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് മ​റ്റ് അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ പോ​യ​ത്. ഈ ​അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് മ​ല ത​ട്ടു​ക​ളാ​ക്കി മാ​റ്റ​ണ​മെ​ന്ന നി​ര്‍​ദേ​ശം വ​ന്നു. ഇ​തി​നാ​യി കൂ​ടു​ത​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം. എ​ന്നാ​ല്‍, വ​നം​വ​കു​പ്പി​ന്‍റെ ഭൂ​മി വി​ട്ടു​കി​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​തേ​യു​ള്ളൂ. വീ​ണ്ടും കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യ​തോ​ടെ ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ട് ത​ട്ടു​ക​ളാ​ക്കി മാ​റ്റു​ന്ന പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. മ​ല​യെ ത​ട്ടു​ക​ളാ​ക്കി ഭൂ​വ​സ്ത്രം വി​രി​ച്ച് മ​നോ​ഹ​ര​മാ​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

വീ​ര​മ​ല ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട് ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്ന സ്ഥ​ല​മാ​ണ് മ​ട്ട​ലാ​യി. ഇ​വി​ടെ പ്ര​ധാ​ന പ്ര​ശ്നം റോ​ഡി​ന്‍റെ വി​ള്ള​ലാ​ണ്. പ​ഴ​യ റോ​ഡി​ന് സ​മീ​പ​ത്ത് സ​മാ​ന്ത​ര​മാ​യി മ​ണ്ണ് ഉ​യ​ര്‍​ത്തി നി​ര്‍​മി​ച്ച റോ​ഡി​ല്‍ ര​ണ്ട് ത​വ​ണ വി​ള്ള​ല്‍ വീ​ണ​തോ​ടെ നാ​ടാ​കെ ആ​ശ​ങ്ക​യി​ലാ​ണ്. മ​ണ്ണി​ന്‍റെ ഘ​ട​ന​യു​ടെ പ്ര​ശ്‌​ന​മാ​ണ് ഇ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം നി​ര്‍​മാ​ണ​വേ​ള​യി​ല്‍ ഒ​രു തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ മ​ട്ട​ലാ​യി​ക്കു​ന്നി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി വേ​ണ്ട​വി​ധ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തും ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

Tags : national highway Nattuvishesham District News

Recent News

Corehub Up