x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടും നഗരവും ഒരുങ്ങി; ഇനി ഓണം മൂഡ്

വെബ് ഡെസ്ക്
Published: August 20, 2026 02:01 AM IST | Updated: August 20, 2026 02:01 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ പൂ ​വി​ല്‍​പ​ന കേ​ന്ദ്രം.

ജി​ല്ല​യി​ല്‍ പൂ​വി​പ​ണി സ​ജീ​വം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി​യ​തോ​ടെ വ​യ​നാ​ട്ടി​ല്‍ പൂ​വി​പ​ണി സ​ജീ​വ​മാ​യി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പൂ​ക്ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഗ​താ​ഗ​ത​ച്ചെ​ല​വി​ലെ വ​ര്‍​ധ​ന​യും വി​പ​ണി​യി​ല്‍ പൂ​ക്ക​ളു​ടെ വി​ല ഉ​യ​രാ​ന്‍ ഇ​ട​യാ​ക്കി.
മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി,റോ​സ്, ജ​മ​ന്തി, മ​ല്ലി​ക,അ​ര​ളി തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​ള്ള​ത്. മ​ഴ ച​തി​ച്ച​താ​ണ് ഇ​ത്ത​വ​ണ പൂ​വി​ല വ​ര്‍​ധ​ന​യ്ക്കു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വ​യ​നാ​ട്ടി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം പൂ​ക്ക​ള്‍ എ​ത്തി​യി​രു​ന്ന ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട മേ​ഖ​ല​യി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ പൂ​ക്കൃ​ഷി കാ​ര്യ​മാ​യി ന​ട​ന്നി​ല്ല.

നി​ല​വി​ല്‍ ഓ​റ​ഞ്ച് ചെ​ണ്ടു​മ​ല്ലി​ക്ക് കി​ലോ​ഗ്രാ​മി​ന് 80 മു​ത​ല്‍ 100 രൂ​പ വ​രെ​യും മ​ഞ്ഞ​യ്ക്ക് 100 മു​ത​ല്‍ 160 രൂ​പ വ​രെ​യു​മാ​ണ് വി​ല. ജ​മ​ന്തി​ക്ക് 200 മു​ത​ല്‍ 400 രൂ​പ വ​രെ​യും വാ​ടാ​മ​ല്ലി​ക്ക് ശ​രാ​ശ​രി 160 രൂ​പ​യും റോ​സാ​പ്പൂ​വി​ന് 200 മു​ത​ല്‍ 400 രൂ​പ വ​രെ​യു​മാ​ണ് വി​ല. സ്‌​കൂ​ളു​ക​ളി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ആ​വ​ശ്യ​ക​ത കൂ​ടു​ന്ന​തി​നാ​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. ചി​ക്ക​ബെ​ല്ലാ​പൂ​രി​ലെ ക​ര്‍​ണാ​ട​ക ഗ്രാ​മ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം പൂ​ക്ക​ള്‍ എ​ത്തു​ന്ന​തെ​ന്ന് ബ​ത്തേ​രി മാ​രി​യ​മ്മ​ന്‍​കോ​വി​ലി​ന് സ​മീ​പം 18 വ​ര്‍​ഷ​മാ​യി പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന മ​ണി​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

ചി​ക്ക​ബെ​ല്ലാ​പൂ​ര്‍ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍ വ്യാ​പ​ക​മാ​യി പൂ​ക്കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ പൂ​ക്ക​ച്ച​വ​ട​ക്കാ​ര്‍ ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി പൂ​പ്പാ​ട​ങ്ങ​ള്‍ മൊ​ത്ത​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ സ്ഥി​തി മാ​റി. ക​ര്‍​ണാ​ട​ക​യി​ല്‍ പെ​യി​ന്‍റ് ക​മ്പ​നി​ക​ളും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും കി​ലോ​ഗ്രാ​മി​ന് അ​ഞ്ച് മു​ത​ല്‍ പ​ത്ത് രൂ​പ വ​രെ അ​ധി​കം ന​ല്‍​കി പൂ​ക്ക​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ ക​ര്‍​ഷ​ക​ര്‍ പ​ഴ​യ​തു​പോ​ലെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പൂ​ക്ക​ള്‍ ന​ല്‍​കാ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. ഇ​ത് വ​യ​നാ​ട്ടി​ലെ പൂ​വി​പ​ണി​യി​ലും വി​ല​വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ഓ​ണ വി​പ​ണി കീ​ഴ​ട​ക്കാ​ൻ കു​ടും​ബ​ശ്രീ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​ക്ക​ളും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യു​മാ​യി ഇ​ത്ത​വ​ണ​യും ഓ​ണ വി​പ​ണി കീ​ഴ​ട​ക്കാ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ. ഓ​ണ​വി​പ​ണി​യി​ൽ ഓ​ണ​പ്പൂ​ക്ക​ളെ​ത്തി​ക്കു​ന്ന​തി​നാ​യി "നി​റ​പ്പൊ​ലി​മ’​യും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ​ക്കാ​യി "ഓ​ണ​ക്ക​നി’​യു​മാ​ണ് കു​ടും​ബ​ശ്രീ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ൻ​മേ​നി സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്ത പൂ​ക്ക​ളു​ടെ ജി​ല്ലാ​ത​ല വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. ഗം​ഗാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.
ഒ​ന്ന​ര​യേ​ക്ക​റി​ൽ പൂ​കൃ​ഷി​യും പ​ച്ച​ക്ക​റി​യും നെ​ൻ​മേ​നി സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജാ​ത ഹ​രി​ദാ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ഷ​മ പ്ര​ദീ​പ്, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സെ​ലീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള ബ​ന്ദി​പ്പൂ​വാ​ണ് വ​ൻ​തോ​തി​ൽ നി​റ​പ്പൊ​ലി​മ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്ത​ത്. ജി​ല്ല​യി​ലെ 1826 ജെ​എ​ൽ​ജി ക​ർ​ഷ​ക​ർ 100 ഏ​ക്ക​റി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യും 596 ക​ർ​ഷ​ക​ർ 106 ഏ​ക്ക​റി​ൽ പൂ ​കൃ​ഷി​യും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​യ്യു​ന്നു​ണ്ട്.

ഓ​ണ​സ​മൃ​ദ്ധി, ഓ​ണ​വി​പ​ണി​ക​ൾ 22 മു​ത​ൽ 25 വ​രെ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണ​സ​മൃ​ദ്ധി, ഓ​ണ​വി​പ​ണി​ക​ൾ 22 മു​ത​ൽ 25 വ​രെ പ്ര​വ​ർ​ത്തി​ക്കും.
"വി​ല​സ്ഥി​ര​ത​ക്കാ​യു​ള്ള വി​പ​ണി ഇ​ട​പെ​ട​ൽ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 41 ക​ർ​ഷ​ക​ച​ന്ത​ക​ളാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ക.
ഇ​തി​ൽ 26 ച​ന്ത​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ​ത്ത് ച​ന്ത​ക​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പും അ​ഞ്ച് ച​ന്ത​ക​ൾ വി​എ​ഫ്പി​സി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലും സം​ഘ​ടി​പ്പി​ക്കും.

ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ പൊ​തു​വി​പ​ണി​യി​ലെ മൊ​ത്ത വ്യാ​പാ​ര വി​ല​യേ​ക്കാ​ൾ പ​ത്ത് ശ​ത​മാ​നം അ​ധി​കം വി​ല ന​ൽ​കി സം​ഭ​രി​ക്കും. പൊ​തു​വി​പ​ണി​യി​ലെ ചി​ല്ല​റ വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ വി​ല​യ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. ജൈ​വ സാ​ക്ഷ്യ​പ​ത്ര​മു​ള്ള ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​തേ രീ​തീ​യി​ൽ 20 ശ​ത​മാ​നം അ​ധി​ക വി​ല ന​ൽ​കി സം​ഭ​രി​ക്കും. ചി​ല്ല​റ വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക ച​ന്ത​ക​ൾ വ​ഴി സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യും. ക​ർ​ഷ​ക​ച​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടാം.

ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം

ക​ൽ​പ്പ​റ്റ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന മു​ഴു​വ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്ന് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ളി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സ​ദ്യ​ക്കും മ​റ്റ് ഭ​ക്ഷ​ണ വി​ത​ര​ണ​ങ്ങ​ൾ​ക്കും വാ​ഴ​യി​ല, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, സ്റ്റീ​ൽ ഗ്ലാ​സു​ക​ൾ എ​ന്നി​വ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ളി​ൽ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ക്കാ​ൻ ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​വ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ശു​ചി​ത്വ മി​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വി​ല​ക്ക​യ​റ്റ​വും പൂ​ഴ്ത്തി​വ​യ്പും ക​രി​ഞ്ച​ന്ത​യും ത​ട​യാ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന

ക​ൽ​പ്പ​റ്റ: ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, പൂ​ഴ്ത്തി​വ​യ്പ്, ക​രി​ഞ്ച​ന്ത എ​ന്നി​വ ത​ട​യാ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന. പൊ​തു​വി​ത​ര​ണം, ലീ​ഗ​ൽ മെ​ട്രോ​ള​ജി, പോ​ലീ​സ്, റ​വ​ന്യു, ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡ് മു​പ്പ​തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​ത്തി​ട​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ണു​ന്ന വി​ധ​ത്തി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അി​കൃ​ത​ർ അ​റി​യി​ച്ചു. ഹോ​ട്ട​ലു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ർ പി.​എ​സ്. പ്ര​വീ​ണ്‍, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഇ.​എം. സു​മേ​ഷ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. അ​പ​ർ​ണ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ ഡോ. ​അ​ഞ്ജു ജോ​ർ​ജ്, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ വി​നു സ്റ്റാ​ൻ​ലി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ള്ള​ത്.

Tags : Nattuvishesham Local News Onam mood

Recent News

Corehub Up