x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശു​ത്തൊ​ഴു​ത്തി​നു തീ​പി​ടി​ച്ചു


Published: July 6, 2026 04:41 AM IST | Updated: July 6, 2026 04:41 AM IST

നെ​ല്ലി​ക്കു​ഴി​യി​ൽ പ​ശു​ത്തൊ​ഴു​ത്തി​നും വൈ​ക്കോ​ൽ​പു​ര​യ്ക്കും തീ ​പി​ടി​ച്ച​ത് ഫ​യ​ർ ഫോ​ഴ്‌​സ് അ​ണ​യ്ക്കു​ന്നു.

കോ​ത​മം​ഗ​ലം:​പ​ശു​ത്തൊ​ഴു​ത്തി​നും വൈ​ക്കോ​ൽ​പു​ര​യ്ക്കും തീ​പി​ടി​ച്ചു. നെ​ല്ലി​ക്കു​ഴി 314 ൽ ​വി​ള​യാ​ളി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ പ​ശു​ത്തൊ​ഴു​ത്തി​നും വൈ​കോ​ൽ​പു​ര​യ്ക്കു​മാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും ര​ണ്ട് യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

മൂ​ന്നു പ​ശു​ക്കി​ടാ​രി​ക​ളും ഉ​ദ്ദേ​ശം 50 കെ​ട്ടോ​ളം വൈ​ക്കോ​ലും ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നു.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up