x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ൽ ഉ​ത്സ​വ​ല​ഹ​രി

വെബ് ഡെസ്ക്
Published: August 26, 2026 02:42 AM IST | Updated: August 26, 2026 02:42 AM IST

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ഉ​ത്രാ​ട​പ്പാ​ച്ചി​ല്‍.

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​വി​ട്ട മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ കാ​ഞ്ഞ​ങ്ങാ​ട്ടെ ഉ​ത്രാ​ട​പ്പാ​ച്ചി​ല്‍. ത​ലേ​ദി​വ​സം രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലു​ണ്ടാ​യ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വും ക​ച്ച​വ​ട​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു. ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ മൂ​ലം ആ​ളു​ക​ള്‍ ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങാ​നും മ​ടി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ട് മ​ഴ മാ​റി​നി​ല്‍​ക്കു​ക​യും അ​ന്ത​രീ​ക്ഷം തെ​ളി​യു​ക​യും ചെ​യ്ത​തോ​ടെ ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​നാ​യി ആ​ളു​ക​ള്‍ കു​ടും​ബ​സ​മ്മേ​തം ടൗ​ണി​ലേ​ക്കി​റ​ങ്ങി. ഉ​ച്ച​മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ വ​രെ മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ജ​ന​സ​മു​ദ്ര​മാ​യി മാ​റി. ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ച്ചു.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ അ​ടു​ത്തു നി​ന്നും തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഷ​ര്‍​ട്ടും മു​ണ്ടും സാ​രി​യും ടോ​പ്പും കു​ട്ടി​ക​ളു​ടെ ഉ​ടു​പ്പു​ക​ളു​മെ​ല്ലാം വ​ലി​യ തോ​തി​ല്‍ വി​റ്റ​ഴി​ഞ്ഞു. ചെ​രി​പ്പും ബാ​ഗും പാ​ത്ര​ങ്ങ​ളും വാ​ങ്ങാ​ന്‍ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു. പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും വി​ല്‍​ക്കു​ന്ന ക​ട​യി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​യ​സ​ത്തി​ന് അ​വ​ശ്യം വേ​ണ്ടു​ന്ന പ​ഞ്ച​സാ​ര​യ്ക്കും ശ​ര്‍​ക്ക​ര​യ്ക്കു​മെ​ല്ലാം റോ​ക്ക​റ്റ് പോ​ലെ വി​ല കു​തി​ച്ചു​യ​ര്‍​ന്ന് ഉ​പ​ഭോ​ക്ത​ക്ക​ളെ വ​ല​ച്ചു. പൂ​ക്ക​ള്‍​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ച് വി​ല കു​റ​ഞ്ഞ​ത് ആ​ളു​ക​ള്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളേ​ക്കാ​ളും വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്കാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ട് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. രൂ​ക്ഷ​മാ​യി തി​ര​ക്കി​ല്‍ ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യെ​ന്ന​തു ത​ന്നെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​യി​രു​ന്നു. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി ന​ഗ​ര​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​രു​ന്നു.

ക​മ്പ​ല്ലൂ​ർ: സി​ആ​ർ​സി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് വാ​ർ​ഡ് മെം​ബ​ർ പി.​വി.​സ​തീ​ദേ​വി നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​പി.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​സി.​അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. വി​ജ​യ​ൻ, വി​നോ​ദ് ദ​ത്ത്, പി.​ശ​ര​ണ്യ , പി.​കെ.​സു​രേ​ന്ദ്ര​ൻ, ബി.​ഉ​ഷ , സി.​ശ്രീ​ജ , മി​നി സു​ഭാ​ഷ്, അ​ബി​ൻ പ്ര​കാ​ശ്, പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ , പി.​വി.​അ​നീ​ഷ് , ജാ​ന​കി ദാ​മോ​ദ​ര​ൻ, കെ.​പി.​ബൈ​ജു, കെ.​പി.​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​യ: വി​ല്ലാ​രം​പ​തി പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘം കൃ​ഷി ചെ​യ്ത ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ള​വെ​ടു​പ്പ് മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗം​ഗാ​ധ​ര​ന്‍, മ​ണി​ക​ണ്ഠ​ന്‍, ഷാ​ജീ​വ​ന്‍, കൃ​ഷ്ണ​ന്‍, കു​ഞ്ഞി​രാ​മ​ന്‍, പീ​താം​ബ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up