കൊച്ചി-മധുര ദേശീയപാതയോരത്തെ കാനകളുടെ സ്ലാബുകളില്‍ വെള്ളം ഒഴുക്കിവിടാനായി സ്ഥാപിച്ച ഹോളുകളും പൈപ്പുകളും അടഞ്ഞുകിടക്കുന്നു.
മൂവാറ്റുപുഴ: കൊച്ചി-മധുര ദേശീയപാതയോരത്തെ കാനകളുടെ സ്ലാബുകളില്‍ വെള്ളം ഒഴുക്കിവിടാനായി സ്ഥാപിച്ച ഹോളുകളും പൈപ്പുകളും പൂര്‍ണമായി അടഞ്ഞുകിടക്കുന്നതായി വ്യാപക പരാതി.
കനത്ത മഴ പെയ്യുമ്പോള്‍ റോഡിലെ വെള്ളം കാനയിലേക്ക് സുഗമമായി ഒഴുക്കിവിടാന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. കാനയ്ക്ക് മുകളിലെ സ്ലാബുകളില്‍ വെള്ളം കെട്ടിക്കിടന്ന് മണ്ണും ചെളിയും അടിഞ്ഞുകൂടി കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
വെള്ളം കാനയിലേക്ക് ഇറങ്ങിപ്പോകേണ്ട ദ്വാരങ്ങള്‍ പൂര്‍ണമായും മണ്ണും മാലിന്യങ്ങളും വന്ന് മൂടിയിരിക്കുന്നു. കാനയിലെ തടസങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനും അടഞ്ഞുകിടക്കുന്ന ഹോളുകള്‍ വൃത്തിയാക്കാനും അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Tags : Local News Nattuvishesham Ernakulam