x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്രാ​ട​പ്പാ​ച്ചി​ല്‍ ക​ഴി​ഞ്ഞു, നാ​ട് തി​രു​വോ​ണാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 26, 2026 12:30 AM IST | Updated: August 26, 2026 12:30 AM IST

കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍​ദ്‌​ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ള​ര്‍ ഓ​ണം 2026 ഡോ. ​അ​നൂ​പ് രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ സു​നി​ത എ​സ്‌‌​വി​എം, ജോ

പാ​ലാ: ഓ​ണ​ത്തി​നു വേ​ണ്ട​തെ​ല്ലാം വാ​ങ്ങി​ക്കൂ​ട്ടു​ന്ന ഉ​ത്രാ​ട​ദി​നം ക​ട​ന്ന് സ​മൃ​ദ്ധി​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും ഉ​ത്സ​വദി​നം വ​ന്നെ​ത്തി. ഇ​ന്ന​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളു​മാ​യി ജ​നം തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​ട​യ്ക്ക് തി​മ​ര്‍​ത്ത് പെ​യ്ത മ​ഴ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന് തി​ര​ക്ക് കു​റ​ച്ചെ​ങ്കി​ലും ജ​ന​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ന് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ത്രാ​ട​നാ​ളി​ല്‍ വി​പ​ണി രാ​ത്രി വൈ​കും വ​രെ സ​ജീ​വ​മാ​യി​രു​ന്നു. പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലും പ​ല​വ്യ​ഞ്ജ​ന​ക്ക​ട​ക​ളി​ലും തു​ണി​ക്ക​ട​ക​ളി​ലും​നി​ന്നു​തി​രി​യാ​നാ​കാ​ത്ത തി​ര​ക്കു​ള്ള ദി​ന​മാ​ണ് കാ​ണാ​നാ​യ​ത്.

പ​ണ്ട് ഗ്രാ​മ​ച്ച​ന്ത​ക​ളി​ലെ തി​ര​ക്കാ​യി​രു​ന്നു ഉ​ത്രാ​ട​പ്പാ​ച്ചി​ലെ​ങ്കി​ല്‍ ഇ​ന്ന​ത് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. മാ​ളു​ക​ള്‍ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്‍റെ പു​ത്ത​ന്‍ ഇ​ട​ങ്ങ​ളാ​യും മാ​റി​ക്ക​ഴി​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​വും പൊ​ടി​പൊ​ടി​ച്ചു. ഓ​ര്‍​ഡ​ര്‍ കി​ട്ടി​യ സാ​ധ​ന​ങ്ങ​ളു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട് തേ​ടി പോ​കു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ ന്യൂ​ജ​ന്‍ ക​ച്ച​വ​ട​ത്തി​ന്‍റെ ഉ​ത്രാ​ട​പ്പാ​ച്ചി​ലാ​കും വ​രും കാ​ലം. ക്ല​ബ്ബു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഗ്രാ​മ ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ട്ട​വും പാ​ട്ടും മ​ത്സ​ര​ങ്ങ​ളും നാ​ട​ന്‍​ക​ളി​ക​ളു​മാ​യി സ​ജീ​വ​മാ​യി.

ക​ട​പ്ലാ​മ​റ്റം: എ​സ്എം​വൈ​എം, മാ​തൃ​വേ​ദി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ അ​രീ​ക്ക​ര​യി​ലെ കു​ഞ്ഞ​ച്ച​ന്‍ മി​ഷ​ന​റി ഭ​വ​ന്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​ല്‍, അ​സി. വി​കാ​രി​യും എ​സ്എം​വൈ​എം ക​ട​പ്ലാ​മ​റ്റം യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​ജോ​സ​ഫ് തേ​വ​ര്‍​പ​റ​മ്പി​ല്‍, എ​സ്എം​വൈ​എം ക​ട​പ്ലാ​മ​റ്റം ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ ഗ്ലോ​റി സി​എം​സി എ​ന്നി​വ​രും കു​ട്ടി​ക​ളോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പാ​ലാ: പാ​ലാ വാ​ക്കേ​ഴ്‌​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം പ്ര​സി​ഡ​ന്‍റ് ജോ​ബ് അ​ഞ്ചേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. ബി​നു പ​ന​ക​ല്‍, ബാ​ബു ക​ല​യ​ത്തി​നാ​ല്‍, പി.​ജെ. ജെ​യ്‌​സ​ണ്‍, ജെ. ​ബെ​ന്നി​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വേ​റി​ട്ട ഓ​ണാ​ഘോ​ഷം

പാ​ലാ: കൃ​ത്രി​മ ഗ്രാ​മാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ഓ​ണം ആ​ഘോ​ഷി​ച്ച​ത്. ഒ​രു നാ​ട് ത​ന്നെ ആ​ശു​പ​ത്രി​യി​ലെ ഹാ​ളി​നു​ള്ളി​ല്‍ സൃ​ഷ്ടി​ച്ച് വേ​റി​ട്ട ഓ​ണാ​ഘോ​ഷ​മാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​നു ചു​ക്കാ​ന്‍ പി​ടി​ച്ച​താ​ക​ട്ടെ ഇ​വി​ട​ത്തെ ര​ണ്ട് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രും.

ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ കൂ​ടി​യാ​യ സ​തീ​ഷ്‌​കു​മാ​ര്‍ മ​റി​യ​പ്പ​ള്ളി​യും അ​ഖി​ലേ​ഷ് ഏ​റ്റു​മാ​നൂ​രു​മാ​ണ് ഇ​വി​ടെ നി​ര്‍​മി​ച്ച കൃ​ത്രി​മ ഗ്രാ​മ​ത്തി​ന്‍റെ ശി​ല്പി​ക​ള്‍. ഈ ​ഗ്രാ​മ​ത്തി​ന് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യും കൂ​ടി​യു​ണ്ട്. ആ​ശു​പ്ര​ത്രി​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ കൊ​ണ്ടാ​ണ് ഈ ​ഗ്രാ​മം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ഭി​ലാ​ഷും സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ശ​ബ​രീ​നാ​ഥും സെ​ക്ര​ട്ട​റി സി​ന്ധു ടോ​മും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കി.

ഹാ​ളി​നു​ള്ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ തോ​ട്ടു​ങ്ക​ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ബോ​ര്‍​ഡ് കാ​ണാം. തോ​ട്ടു​ങ്ക​ര ഗ്രാ​മ​മാ​യി​ട്ടാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ഗ്രാ​മ​ത്തി​ലും ഉ​ള്ള​തു​പോ​ലെ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​വും മു​സ്‌​ലിം പ​ള്ളി​യും അ​മ്പ​ല​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഓ​ല മേ​ഞ്ഞ ഒ​രു വീ​ടു​മു​ണ്ട്. ഗ്രാ​മ​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ള്ളു​ഷാ​പ്പും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഷാ​പ്പി​ല്‍ പ​ഴ​യ സി​നി​മ​യു​ടെ പോ​സ്റ്റ​റും ഒ​ട്ടി​ച്ചി​ട്ടു​ണ്ട്.​ഹാ​ളി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ച്ചാ​ല്‍ ഒ​രു നാ​ട്ടു​മ്പു​റ​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ അ​യ​വി​റ​ക്കാ​ന്‍ ക​ഴി​യും.

ഓ​ണാ​ഘോ​ഷ​ത്തി​ലും പു​തു​മ നി​ല​നി​ര്‍​ത്താ​ന്‍ മ​റ​ന്നി​ല്ല. ക​ലം​ത​ല്ലി​പ്പൊ​ട്ടി​ക്ക​ലും കു​പ്പി​നി​റ​യ്ക്ക​ലും സാ​രി ഉ​ടു​ക്ക​ല്‍ മ​ത്സ​ര​വും ഉ​ടു​പ്പി​ടീ​ല്‍ മ​ത്സ​ര​വും സു​ന്ദ​രി-​സു​ന്ദ​ര​ന്‍ മ​ത്സ​ര​വും വ​ടം​വ​ലി മ​ത്സ​ര​വും അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​വും ക​ലാ​മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up