x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​ത​മാ​യി മാ​ലി​ന്യ​ക്കൂ​മ്പാ​രം


Published: February 8, 2026 03:44 AM IST | Updated: February 8, 2026 03:44 AM IST

പാ​ലാ: പാ​ലാ-​വ​ല​വൂ​ർ-​ഉ​ഴ​വൂ​ര്‍ റോ​ഡി​ല്‍ മു​ണ്ടു​പാ​ലം ഭാ​ഗ​ത്ത് റോഡിന്‍റെ വ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​ത​മാ​കുന്നു.

ക​ട​ക​ളി​ല്‍​നി​ന്നു​ള്ള​തും കാ​റ്റ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും വീ​ടു​ക​ളി​ല്‍​നി​ന്നു​മുള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ചാ​ക്കി​ല്‍ കെ​ട്ടി റോ​ഡ​രി​കി​ലെ പുരയി​ട​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന​ത്. ഈ ​ഭാ​ഗം വി​ജ​ന​മാ​യി കി​ട​ക്കു​ന്ന​ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്ക് സൗ​ക​ര്യ​മാ​യി മാ​റു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്.

പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ ഒ​ന്നാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാലി​ന്യ​ങ്ങ​ള്‍ കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം അ​ട​ക്ക​മു​ള്ള​വ ത​ള്ളു​ന്ന​തും പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ധി​കൃ​ത​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

Tags : nattu vishesham garbage dump people.

Recent News

Corehub Up