x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​പ്പി​ച്ചു; ഹോ​ട്ട​ൽ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലെ​ന്ന്


Published: July 4, 2026 03:46 AM IST | Updated: July 4, 2026 03:46 AM IST

കോ​ഴ​ഞ്ചേ​രി: പാ​ച​ക​വാ​ത​ക വി​ലവ​ര്‍​ധ​ന ന​ല്‍​കു​ന്ന ഇ​രു​ട്ട​ടി​ക്കു പി​ന്നാ​ലെ സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. 20 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന ക്ര​മീ​ക​ര​ണ​മു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തിയി​ല്ലെ​ന്നി​രി​ക്കേ അ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്ത​നാനു​മ​തി ന​ല്‍​കു​ക​യു​ള്ളൂ.

പ​ല ഹോ​ട്ട​ലു​ക​ളും 20 പേ​ര്‍​ക്കി​രി​ക്കാ​വു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്ള​താ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ പു​തി​യ ഉ​ത്ത​ര​വാ​ണ് ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥ​ല​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ ലൈ​സ​ന്‍​സ്, ഹെ​ല്‍​ത്ത് കാ​ര്‍​ഡ്, ശു​ചി​ത്വമി​ഷ​ൻ അ​നു​മ​തിപ​ത്രം, ഹ​രി​തക​ര്‍​മ​സേ​ന​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വൈ​ദ്യു​തി-അ​ഗ്‌​നി​ശ​മ​നസേ​ന അ​നു​മ​തി എ​ന്നി​വ​യോ​ടൊ​പ്പ​മാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ പു​തി​യ ഉ​ത്ത​രവ്.

ഹോ​ട്ട​ലു​ക​ളി​ല്‍ സ്ഥി​ര​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ല്‍ പു​തു​താ​യി വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ഹോ​ട്ട​ല്‍ ഉ​ട​മ പ​ണം മു​ട​ക്കി ത​ര​പ്പെ​ടു​ത്തി ന​ല്‍​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യും ത​ട്ടു​ക​ട​ക​ള്‍ വ്യാ​പ​ക​മാ​വു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ള്‍ ന​ട​ത്തു​ന്ന വ​ര്‍​ക്ക് ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി വേ​ണ​മെ​ങ്കി​ല്‍ 2000 രൂ​പ ഫീ​സ്്് അ​ട​യ്​ക്ക​ണ​മെ​ന്നി​രി​ക്കേ ത​ട്ടുക​ട ന​ട​ത്തു​ന്ന​വ​ര്‍​ക്ക് 100 രൂ​പ മാ​ത്ര​മാ​ണ് ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി ലൈ​സ​ന്‍​സി​ന് ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത് .

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​ വ്യാ​പ​ക​മാ​ണ്. ഇ​വ​ര്‍​ക്ക് വേ​ണ്ടി​യും രാ​ഷ്‌ട്രീയപാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ട​ന​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല​രും ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ച് പൊ​രി​ച്ച കോ​ഴി​യും ച​പ്പാ​ത്തി​യും മാ​ത്രം വി​ല്‍​ക്കു​ന്ന​തി​ലേ​ക്ക് മാ​റാ​ന്‍ നി​ര്‍​ബ​ന്ധ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ടി​കെ റോ​ഡി​ലെ പ്ര​മു​ഖ ഹോ​ട്ട​ല്‍ ഉ​ട​മ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up